ADVERTISEMENT

എടപ്പാൾ ∙ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ എടപ്പാൾ വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം നിർമിച്ചു. പഴയ കെട്ടിടം പൊളിച്ചു നീക്കാൻ ഇനിയും നടപടിയായില്ല. പഴയ വില്ലേജിനോടു ചേർന്നാണ് ഒരു വർഷം മുൻപ് പുതിയ കെട്ടിടം നിർമിച്ചത്. ഏതുനിമിഷവും തകർന്നു വീഴാവുന്ന പഴയ കെട്ടിടം ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രം ആണിപ്പോൾ. ഇത് പൊളിച്ചു നീക്കാൻ 50,000 രൂപ കണക്കാക്കി 3 തവണ ടെൻഡർ വിളിച്ചെങ്കിലും കുറഞ്ഞ തുകയ്ക്ക് ഏറ്റെടുക്കാൻ ആരും രംഗത്തു വന്നില്ല. 

വിവിധ ആവശ്യങ്ങൾക്കായി വില്ലേജിൽ എത്തുന്നവർ റോഡിൽ വാഹനം നിർത്തി വേണം എത്താൻ. പഴയ കെട്ടിടം പൊളിച്ചാൽ ഈ ഭാഗം വാഹനങ്ങൾ നിർത്തിയിടാനും മറ്റും ഉപയോഗപ്പെടുത്താനാകും. ഇതുസംബന്ധിച്ച് വില്ലേജ് ഓഫിസർ തഹസിൽദാർ ഉൾപ്പെടെ പലർക്കും അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. താലൂക്ക് വികസന സമിതി യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തെങ്കിലും നടപടി അകലെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com