മലപ്പുറം ജില്ലയിൽ ഇന്ന് (11-08-2022); അറിയാൻ, ഓർക്കാൻ

malappuram-ariyan-map
SHARE

കൺവൻഷൻ ഇന്ന്

വളാഞ്ചേരി ∙ കോൺക്രീറ്റ് വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പുത്തനത്താണി മേഖലാ കൺവൻഷൻ ഇന്നു വൈകിട്ടു കാടാമ്പുഴ ടൂ സ്റ്റാർ ഹാളിൽ നടക്കും. പുതിയ ഭാരവാഹികൾക്കു സ്വീകരണം നൽകും. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി വിജയിച്ചവരെ അനുമോദിക്കുമെന്ന് മേഖലാ സെക്രട്ടറി റഫീഖ് കല്ലിങ്ങൽ, വൈസ് പ്രസിഡന്റ് കെ.പി.ഹുസൈൻ, കെ.പി.ഉമ്മർ, മണി കാടാമ്പുഴ എന്നിവർ അറിയിച്ചു.

ആദരിക്കും

∙ പൊന്നാനി കൃഷി ഭവനിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായി ആദരിക്കുന്ന കർഷകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 12ന് അകം അപേക്ഷ സമർപ്പിക്കണം.

യോഗം മാറ്റി

∙ മലപ്പുറം ആർടിഎ ഇന്ന് നടത്താനിരുന്ന യോഗം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

സപ്ലിമെന്ററി പരീക്ഷ

∙ ഓഗസ്റ്റ് 2018, 19 സെഷനുകളിൽ ഒരു വർഷ, രണ്ടു വർഷ കോഴ്‌സുകളിൽ അഡ്മിഷൻ നേടി എസ്‌സിവിടി ട്രേഡ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ട ട്രെയിനികൾക്ക് സപ്ലിമെന്ററി പരീക്ഷയെഴുതാം. അപേക്ഷിക്കേണ്ട അവസാന തീയതി 17. 04832 850238.

ലാബ് അസിസ്റ്റന്റ് 

∙ മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. 18ന് അകം  foodcraftpmna@gmail.com എന്ന വെബ്സൈറ്റിൽ ബയോഡേറ്റ സഹിതം അപേക്ഷിക്കണം. 0493 3295733.

കമ്പനികളിൽ നിയമനം

മലപ്പുറം ∙ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലെ ഓട്ടമൊബീൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, റീട്ടെയിൽ മേഖലകളിൽ തൊഴിൽ അവസരങ്ങൾ. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ഐടിഐ, ബിടെക് ഇലക്ട്രിക്കൽ, ഡിപ്ലോമ ഇൻ ഓട്ടമൊബീൽ, മെക്കാനിക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കൂടിക്കാഴ്ച: 20ന് 10ന് എംപ്ലോയബിലിറ്റി സെന്ററിൽ. 04832 734 737.

∙ കുറ്റിപ്പുറം കഴുത്തല്ലൂർ വേട്ടേക്കരൻകാവ് ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. വിഷ്ണു സഹസ്രനാമജപം 6.30, പാരായണം 7.00, പ്രഭാഷണം 8.00, കഥാസംഗ്രഹം 5.00.

∙ വളാഞ്ചേരി വെണ്ടല്ലൂർ പറമ്പത്ത്കാവ് ഭഗവതിക്ഷേത്ര പരിസരം: ക്ഷേത്രം നവീകരണ കമ്മിറ്റി യോഗം 10.30.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}