ADVERTISEMENT

തേഞ്ഞിപ്പലം ∙ മേലെ ചേളാരി എൻഎച്ചിൽ വാഹനങ്ങൾക്കിടയിൽ അകപ്പെടാതെ രക്ഷിച്ച മരത്താറാവ് കുടുംബത്തെ തുറന്നുവിട്ടു. വനം ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം ചേളാരി ഐഒസി എൽപിജി പ്ലാന്റിനടുത്ത് പറക്കുളത്തു ചാലിയിൽ പറത്തി വിടുകയായിരുന്നു. തള്ളത്താറാവിനെയും 6 കുഞ്ഞുങ്ങളെയുമാണ് പറത്തി വിട്ടത്. ഇണയുടെ ശബ്ദം കേട്ട് അച്ഛൻ താറാവ് പറന്നെത്തി കുടുംബത്തിനൊപ്പം ചേർന്നു. സുരക്ഷിത താവളത്തിലേക്ക് മാറ്റുന്നതിനിടെ ആൺ താറാവ് പറന്നകന്നതായിരുന്നു.

അച്ഛൻ താറാവ് ഇല്ലാത്തതിനാൽ വനം വകുപ്പ് താറാവ് കുടുംബത്തെ ഏറ്റെടുക്കാൻ വിസമ്മതിച്ചു. പറക്കുത്തു ചാലിയിൽ നടന്ന അപൂർവവേളയിൽ ആഹ്ളാദം പങ്കിട്ട് മറ്റ് താറാവ് കുടുംബങ്ങളും എത്തി. പരജീഷ് ചേളാരി, ബാവ ചേളാരി, സി.വി.സാലിഹ്, സി.ടി.ഷെരീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് താറാവ് കുടുംബത്തെ രക്ഷപ്പെടുത്തി സംരക്ഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com