ADVERTISEMENT

തിരൂർ ∙ സ്റ്റേഷൻ മാസ്റ്റർമാർക്ക് കൂട്ടപ്പരാതി നൽകിയിട്ടും രാവിലെയുള്ള ട്രെയിനുകളുടെ കൂട്ടയോട്ടത്തിൽ റെയിൽവേ മാറ്റം വരുത്തിയില്ല. ഷൊർണൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാരാണ് പരാതി ഉയർത്തുന്നത്. രാവിലെ ഈ പാതയിൽ 3 ട്രെയിനുകളാണ് അടുത്തടുത്ത സമയങ്ങളിൽ ഓടുന്നത്. രാവിലെ 7.30ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന തൃശൂർ – കണ്ണൂർ പാസഞ്ചർ 8.34ന് തിരൂരിൽ എത്തും.

പിന്നാലെ 7.50ന് ഷൊർണൂരിൽനിന്ന് മംഗളൂരു സെൻട്രൽ ഇന്റർസിറ്റി പുറപ്പെടും. ഇത് 8.27ന് തിരൂരിലെത്തും. തൊട്ടുപിന്നാലെ എറണാകുളം ഇന്റർസിറ്റി 8.07ന് ഷൊർണൂരിൽനിന്ന് യാത്ര തുടങ്ങും. ഇത് തിരൂരിൽ 8.54ന് എത്തും. ഈ 3 ട്രെയിനുകളും പോയിക്കഴിഞ്ഞാൽ 2 മണിക്കൂർ 25 മിനിറ്റിനു ശേഷമാണ് കോഴിക്കോട് ഭാഗത്തേക്ക് അടുത്ത വണ്ടിയുള്ളത്. 

ഈ പ്രശ്നത്തിനു പരിഹാരമായി രാവിലെ ഒരുമിച്ചോടുന്ന വണ്ടികൾ അൽപം സമയം വൈകി പുറപ്പെടുന്ന തരത്തിൽ ടൈംടേബിൾ പരിഷ്കരിക്കണമെന്നാണു യാത്രക്കാർ ആവശ്യപ്പെടുന്നത്.   ഇതിനായി സ്ഥിരം യാത്രക്കാർ ഷൊർണൂർ മുതൽ കോഴിക്കോട് വരെയുള്ള സ്റ്റേഷൻ മാസ്റ്റർമാർക്ക് പരാതി നൽകിത്തുടങ്ങിയിട്ട് ദിവസങ്ങളായി. പരിഹാരം കാണാൻ റെയിൽവേ ഇതുവരെ ശ്രമിക്കുന്നില്ലെന്നമാണ് ആക്ഷേപം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com