വർക്‌ഷോപ്പിന്റെ പൂട്ടുപൊളിച്ച് മോഷണം; 5 നാടോടി സ്ത്രീകൾ അറസ്റ്റിൽ

പൊലീസ് അറസ്റ്റ് ചെയ്ത മാരി, നീനു, അഞ്ജലി, രാജേശ്വരി, സാവിത്രി എന്നിവർ.
SHARE

തിരൂരങ്ങാടി ∙ വർക്‌ഷോപ്പിൽ മോഷണം നടത്തിയ 5 നാടോടി സ്ത്രീകൾ പിടിയിൽ. കോയമ്പത്തൂർ ശിവാനന്ദ കോളനി ഗാന്ധിപുരം സ്വദേശികളായ രാജേശ്വരി, അഞ്ജലി, നീനു, സാവിത്രി, മാരി എന്നിവരെയാണു പിടികൂടിയത്. കൊളപ്പുറത്തെ വർക്‌ഷോപ്പിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടത്തിയത്. പൂട്ടുപൊളിച്ച് അകത്തുകടന്ന സംഘം അവിടെയുണ്ടായിരുന്ന വാഹനങ്ങളുടെ സ്പെയർ പാർട്സ് ചാക്കിലാക്കി കടത്തുകയായിരുന്നു. രാവിലെ ഉടമ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അന്വേഷണത്തിൽ സാധനങ്ങളുമായി പോകുകയായിരുന്ന ഇവരെ സംശയം തോന്നി നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത്  കോടതിയിൽ ഹാജരാക്കി. സംഘം ഒട്ടേറെ സ്ഥലങ്ങളിൽ ഇത്തരത്തിൽ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA