ADVERTISEMENT

ആണ്ടുനേർച്ച ഇന്ന്

പൊന്നാനി ∙ അമ്പിയാ മുർസലീങ്ങളുടെ ആണ്ടുനേർച്ച ഇന്ന് പൊന്നാനി ടിബി ആശുപത്രിക്കു സമീപത്തെ മസ്ജിദ് മുസമ്മിൽ ഇജാബയിൽ നടക്കും. കിറ്റ് വിതരണ ഉദ്ഘാടനം സൈനുൽ ആബിദീൻ തങ്ങൾ നിർവഹിക്കുമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി അംഗം കെ.എം.മുഹമ്മദ് കാസിം കോയ, വി.സെയ്ത് മുഹമ്മദ് തങ്ങൾ, സിദ്ദീഖ് മൗലവി അയിലക്കാട്, ഷാഹുൽ ഹമീദ്, അസൈനാർ, അമീൻ എന്നിവർ അറിയിച്ചു.

ഇത്തിഹാദ് സംഗമം 16ന്

മലപ്പുറം ∙ സുന്നി മഹല്ല് ഫെഡറേഷൻ - ജംഇയ്യത്തുൽ ഖുത്വബ സംയുക്ത ഇത്തിഹാദ് സംഗമം 16ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പാണക്കാട് ഹാദിയ സിഎസ്ഇയിൽ നടക്കും. രാവിലെ 10ന് എസ്എംഎഫ് സംസ്ഥാന ട്രഷറർ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

∙ എരമംഗലം എഎൽപി സ്കൂൾ: നിർമാണ തൊഴിലാളി പഞ്ചായത്ത് സമ്മേളനം–10.00
∙ പുതിയിരുത്തി മെഹഫിൽ ഓഡിറ്റോറിയം: സിപിഐ പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനം –10.00
∙ പെരുമ്പടപ്പ് വന്നേരി ഹയർസെക്കൻഡറി സ്കൂൾ: എൻഎസ്എസ് ക്യാംപ് –10.00
∙ പെരുമ്പടപ്പ് പുത്തൻപള്ളി സെന്റർ: എസ്എസ്എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് –11.00
∙ മാറഞ്ചേരി മുക്കാല ഗവ.ഹയർസെക്കൻഡറി സ്കൂൾ: 1994-95 ബാച്ചിന്റെ സംഗമം – 2.30
∙ ചിയാനൂർ ജിഎൽപി സ്കൂൾ: ആലങ്കോട് പഞ്ചായത്ത്, ഒതളൂർ ഗവ. ആയുർവേദാശുപത്രി എന്നിവയുടെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാംപ് – 10.00
∙ അയിനിച്ചുവട്: എസ്എസ്എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവം സമാപന സമ്മേളനം ഉദ്ഘാടനം എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി എൻ.എം.സാദിഖ് സഖാഫി പെരിന്താറ്റിരി – 4.00
∙ എടയൂർ ഋഷിപുത്തൂർ വിഷ്ണുക്ഷേത്രം: സമ്പൂർണ രാമായണ പാരായണം 5.30, ചുറ്റുവിളക്ക് 6.30, നിറമാല 7.00.
∙ കുറ്റിപ്പുറം വേട്ടേക്കരൻകാവ് ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം. വിഷ്ണു സഹസ്രനാമജപയജ്ഞം 6.00, പാരായണം 7.00, പ്രഭാഷണം 8.00, കഥാസംഗ്രഹം 5.00.
∙ വളാഞ്ചേരി കോൺഗ്രസ് ഭവൻ: കുറ്റിപ്പുറം ബ്ലോക്ക് ജവാഹർ ബാൽമഞ്ച് ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർഥികൾക്കായി നടത്തുന്ന ചരിത്ര പ്രശ്നോത്തരി – 2.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com