ADVERTISEMENT

തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം പ്രമാണിച്ച് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട 100 ചരിത്ര സംഭവങ്ങൾക്ക് ഒരേ കാൻ‌വാസിൽ വരകളായി ‘പുനർജന്മം’. ദണ്ഡിയാത്ര, ഉപ്പുസത്യഗ്രഹം, ജാലിയൻ വാലാബാഗ് കൂട്ടക്കൊല തുടങ്ങിയവയുടെ ഓർമകളാണ് 100 പ്രതിഭകൾ വ്യത്യസ്ത ചിത്രങ്ങളായി വരച്ചത്. 

ചേലേമ്പ്ര എൻഎൻഎം ഹയർസെക്കൻഡറി സ്കൂൾ, ദേവകിയമ്മ മെമ്മോറിയൽ ഫാർമസി, ബിഎഡ്, ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ, ഡിജി ആർക്കിടെക്ചറൽ കോളജുകളിലെ പ്രതിഭകളാണ് 1857ലെ ആദ്യ സ്വാതന്ത്ര്യസമരം മുതൽ‌ 1947ൽ സ്വാതന്ത്ര്യം ലഭിച്ചത് വരെയുള്ള പ്രധാന സംഭവങ്ങളെ ഇതിവൃത്തമാക്കി രേഖാ ചിത്രങ്ങൾക്ക് ജീവൻ പകർന്നത്.മധുരം മാനവീയം കലാ കൂട്ടായ്മയിലെ കലാകാരന്മാരും ചിത്ര രചനയിൽ പങ്കാളികളായി. 5 മണിക്കൂർ നീണ്ടു ചിത്ര രചന. 

3 ദിവസത്തെ ആഘോഷ പരിപാടിക്ക് പി. അബ്ദുൽ ഹമീദ് എംഎൽഎ ദേശീയ പതാക ഉയർത്തി തുടക്കം കുറിച്ചു. ചേലേമ്പ്ര ലയൺസ് ക്ലബ്ബും പരിപാടിയിൽ പങ്കാളികളായി. ദേവകിയമ്മ മെമ്മോറിയൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എം. നാരായണൻ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com