ADVERTISEMENT

തിരൂർ ∙ ബവ്റിജസ് ഷോപ്പിനു മുൻപിൽ ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചും സമീപത്തെ കടകൾ തകർത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച മദ്യപരിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പറവണ്ണ സ്വദേശികളായ കമ്മാക്കന്റെപുരയ്ക്കൽ യൂസഫ് (34), വടക്കേ കരണംവളപ്പിൽ നിസാഫ് (33) എന്നിവരാണ് പിടിയിലായത്. ഒരാൾകൂടി പിടിയിലാകാനുണ്ട്.

വ്യാഴാഴ്ചയാണ് 3 പേരടങ്ങുന്ന സംഘം ബവ്റിജസിനു മുൻപിൽ അക്രമം നടത്തിയത്. പ്രതികളിലൊരാൾ ബിയർ ബോട്ടിൽ കൊണ്ട് ഒരാളുടെ തലയ്ക്കടിച്ച് വീഴ്ത്തിയിരുന്നു. സമീപത്തെ കടയും ഇവർ തകർത്തു. അൽപസമയത്തിനു ശേഷം പൊലീസ്‍ലൈനിൽ വാർത്ത ശേഖരിക്കുകയായിരുന്ന തിരൂരിലെ പ്രദേശിക ചാനൽ ക്യാമറാമാൻ പി.ഷബീറിനെയും ഇവരിലൊരാൾ ആക്രമിച്ചിരുന്നു. ഷബീറിന്റെ ക്യാമറയും നശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com