1947ൽ സ്കൂളിൽ ചേർന്നവരുടെ പേരുവിവരങ്ങൾ; അഡ്മിഷൻ റജിസ്റ്ററിലെ 80 വിദ്യാർഥികൾ ചരിത്രത്താളിലെ പേരുകാർ

1. കൊടിഞ്ഞി പനക്കത്തായം സ്കൂളിലെ രജിസ്റ്റർ.., 2. ബിയ്യാച്ചക്കുട്ടി.
SHARE

തിരൂരങ്ങാടി ∙ സമൂഹമാധ്യമങ്ങളിൽ കൗതുകമായി മാറിയിരിക്കുകയാണ് കൊടിഞ്ഞി പനക്കത്താഴം എഎംഎൽപി സ്കൂളിലെ അഡ്മിഷൻ റജിസ്റ്റർ‌. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച 1947ൽ സ്കൂളിൽ ചേർന്നവരുടെ പേരുവിവരങ്ങളാണ് ഇതിൽ ഉള്ളത്. എൺപതിലധികം കുട്ടികളാണ് ആ വർഷം സ്കൂളിൽ ചേർന്നത്. പുത്തൻപീടിയേക്കൽ മൊയ്തുണ്ണി മുസല്യാരുടേതായിരുന്നു അന്ന് ഈ എൽപി സ്കൂൾ.

മൊയ്തുണ്ണി മുസല്യാരുടെ മക്കളായ ബിയ്യാച്ചക്കുട്ടിയും അനുജത്തി സൈനബയും 1947ൽ സ്കൂളിൽ ചേർന്നവരാണ്. പനക്കത്താഴം സ്കൂൾ റജിസ്റ്ററിൽ 88 –ാം നമ്പറാണ് ബിയ്യാച്ചക്കുട്ടിയുടേത്. അനുജത്തി സൈനബ 89–ാം നമ്പറും. പിതാവ് സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. അധ്യാപകരാണ് പതാക ഉയർത്തിയിരുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75 –ാം വാർഷികവും ആഘോഷിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബിയ്യാച്ചക്കുട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}