പുലർച്ചെ 3 മണിയോടെ പൊടുന്നനെ ഉഗ്രശബ്ദത്തിൽ ഫ്രിജ് പൊട്ടിത്തെറിച്ചു

താനാളൂർ വലിയപാടത്ത് വീട്ടിൽ ഫ്രിജ് പൊട്ടിത്തെറിച്ച് കത്തിയ നിലയിൽ.
SHARE

താനൂർ ∙ വലിയപാടം വെസ്റ്റ് മീനടത്തൂർ ജുമാമസ്ജിദിന് സമീപം പുല്ലൂണി അബൂബക്കർ ഹാജിയുടെ വീട്ടിലെ ഫ്രിജ് പൊട്ടിത്തെറിച്ചു. പുലർച്ചെ 3 മണിയോടെ പൊടുന്നനെയാണ് ഉഗ്രശബ്ദത്തിൽ അടുക്കളയിൽ നിന്ന് പൊട്ടിത്തെറിയുണ്ടായത്. വീട്ടുകാർ ഉണർന്ന് നോക്കിയപ്പോൾ പുക ഉയരുന്നതാണ് കണ്ടത്. ഗന്ധവുമുണ്ടായിരുന്നു. ഫ്രിജ് പൂർണമായും കത്തി നശിച്ചത് കൂടാതെ ഒട്ടേറെ വീട്ടുപകരണങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. വീട്ടുകാർ തന്നെ ഉടൻ തീയണച്ചു. വൻ ദുരന്തമാണ് ഒഴിവായത്. 3 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}