ADVERTISEMENT
വഴിക്കടവ്  ∙ പഞ്ചായത്ത് ഓഫിസിനു മുൻപിൽ പൊതുറോഡിൽ ദേശീയപതാകകൾ കത്തിച്ച സംഭവത്തിൽ പൂവത്തിപൊയിൽ കുന്നത്തുകുഴിയിൽ ചന്ദ്രനെ (64) പൊലീസ് അറസ്റ്റ് ചെയ്തു. ശനി രാവിലെ പത്തോടെയാണ് സംഭവം. പഞ്ചായത്ത് ഓഫിസിന് മുന്നിൽ അപേക്ഷ പൂരിപ്പിച്ച് നൽകുന്ന ജോലി ചെയ്യുന്ന ചന്ദ്രൻ മാലിന്യങ്ങൾക്കൊപ്പം പ്ലാസ്റ്റിക് പതാകകളും കൂട്ടിയിട്ട് കത്തിക്കാൻ ഒരുങ്ങുന്നത് ശ്രദ്ധയിൽപെട്ട പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിലക്കിയിരുന്നു. ഇത് പരിഗണിക്കാതെയാണ് ദേശീയ പതാകകൾ കത്തിച്ചത്. മാലിന്യങ്ങൾക്കൊപ്പം പത്തിലധികം വരുന്ന ചെറിയ ദേശീയ പതാകകളും കത്തിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളി‍ൽ പ്രചരിച്ചതോടെ പൊലീസിൽ പരാതികളെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com