വിമാനത്താവളത്തിൽ 1.77 കോടിയുടെ സ്വർണം പിടിച്ചു; യാത്രക്കാരനും സ്വീകരിക്കാനെത്തിയ ആളും പിടിയിലായി
Mail This Article
×
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളം വഴി 2 യാത്രക്കാർ കടത്താൻ ശ്രമിച്ച 1.77 കോടി രൂപയുടെ സ്വർണം കസ്റ്റംസും പൊലീസും പിടികൂടി. മലപ്പുറം ഓമാനൂർ സ്വദേശി ഹംസത്ത് സാദിഖിൽനിന്ന് 1.24 കോടി രൂപയുടെ 2.38 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് പിടികൂടി. ബഹ്റൈനിൽനിന്ന് കരിപ്പൂരിലെത്തിയതായിരുന്നു യാത്രക്കാരന്. 53 ലക്ഷം രൂപയുടെ സ്വർണം വിമാനത്താവളത്തിനു പുറത്തു പൊലീസ് പിടികൂടി.
യാത്രക്കാരനും യാത്രക്കാരനെ സ്വീകരിക്കാനെത്തിയ ആളും പിടിയിലായിട്ടുണ്ട്. ഷാർജയിൽനിന്നെത്തിയ നാദാപുരം ചാലപ്പുറം സ്വദേശി പുതിയോട്ടിൽ മുഹമ്മദ് ആസിഫ് (28), കൂട്ടിക്കൊണ്ടുപോകാൻ എത്തിയ മമ്പാട് പരതമ്മൽ സി.എച്ച്. മുഹമ്മദ് യാസര്‍ (30) എന്നിവര്‍ പിടിയിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.