വർണാഭമായി സ്വാതന്ത്ര്യ ദിന പരേഡ്

  മലപ്പുറം എംഎസ്പി മൈതാനത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി വി.അബ്ദുറഹിമാൻ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു.
മലപ്പുറം എംഎസ്പി മൈതാനത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി വി.അബ്ദുറഹിമാൻ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു.
SHARE

മലപ്പുറം∙ എംഎസ്പി ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ മന്ത്രി വി.അബ്ദുറഹിമാൻ  അഭിവാദ്യം സ്വീകരിച്ചു. എംഎസ്പി അസി കമൻഡാന്റ് കെ.രാജേഷ് പരേഡ് നയിച്ചു. എംഎസ്പി, ജില്ലാ സിവിൽ പൊലീസ്, ജില്ലാ പൊലീസ് വനിതാ വിഭാഗം, എക്‌സൈസ്, ഫയർഫോഴ്‌സ്, എൻസിസി, എസ്പിസി, സ്‌കൗട്ട്സ്, ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് വിഭാഗങ്ങളിലായി 29 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. 

കലക്ടർ വി.ആർ.പ്രേംകുമാർ, ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു. എം.പി.അബ്ദുസ്സമദ് സമദാനി എംപി, പി.ഉബൈദുല്ല എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, എംഎസ്പി കമൻഡാന്റ് കെ.വി.സന്തോഷ് എന്നിവർ പങ്കെടുത്തു. പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ 10 സ്കൂളുകളിൽനിന്നുള്ള 3,006 കുട്ടികൾ പങ്കെടുത്ത പ്രഭാതഭേരി നടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}