ADVERTISEMENT
ചമ്രവട്ടം ∙ തിരക്കേറിയ ചമ്രവട്ടം പാതയിൽ മരാമത്തു റോഡിനു കുറുകെയുള്ള തോട്ടിലെ പാലം അപകടാവസ്ഥയിൽ. ചമ്രവട്ടം അങ്ങാടിക്കും പാലത്തിനും ഇടയിലാണ് ഒരു മീറ്റർ വീതിയും 10 മീറ്റർ നീളവുമുള്ള ഈ ചെറിയ പാലം. 2 സ്ലാബുകളാണു പാലത്തിനുള്ളത്.   ഇതിലെ ഒരു സ്ലാബ് പാടേ ഇളകിനിൽക്കുകയാണ്. വാഹനങ്ങൾ കടന്നു പോകുംതോറും ഇത് കൂടുതൽ ഇളകിമാറുന്ന സ്ഥിതിയുണ്ട്. കണ്ടാൽ തിരിച്ചറിയില്ലെങ്കിലും അപകടാവസ്ഥ അറിയണമെങ്കിൽ വണ്ടികൾ കടന്നുപോകുമ്പോൾ ഈ സ്ലാബിനു മുകളിൽ കയറിനിന്നാൽ വലിയ കുലുക്കമാണ് അനുഭവപ്പെടുന്നത്. സ്ലാബിന്റെ ഇരുവശത്തും ടാർ ഇളകി മാറിയിട്ടുമുണ്ട്. ദിവസേന നൂറുകണക്കിനു ചരക്കുവാഹനങ്ങളും മറ്റുമാണ് ഈ വഴി കടന്നുപോകുന്നത്. ടൺ കണക്കിനു ഭാരം ഇതിനു മുകളിൽ കൂടി പോകുന്നതിനാൽ ഏതു നിമിഷവും പാലത്തിന്റെ സ്ലാബ് തോട്ടിലേക്ക് പതിക്കാമെന്നു നാട്ടുകാർ പറയുന്നു. അടിയന്തിരമായി അധികൃതർ ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com