മോങ്ങത്ത് സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ കൂർഗ് സ്വദേശി അറസ്റ്റിൽ

സോമശേര.
സോമശേര.
SHARE

മലപ്പുറം∙ മോങ്ങത്ത് 2018ൽ പത്ത് ടണ്ണോളം സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അവ കേരളത്തിലേക്ക് അയച്ച കർണാടക കൂർഗ് സ്വദേശി സോമശേരയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ നേതൃത്വത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി സി.ബിനുകുമാർ, എഎസ്ഐമാരായ ഷൈജു കാളങ്ങാടൻ, സാജു പൂക്കോട്ടൂർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാക്കിർ സ്രാമ്പിക്കൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}