ADVERTISEMENT

പെരിന്തൽമണ്ണ ∙ വീഥികളെ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ നാടുണർത്തി. പതിനായിരത്തോളം കേന്ദ്രങ്ങളിലാണ് ജില്ലയിൽ വർണശബളമായ ശോഭായാത്രകളും ആഘോഷ പരിപാടികളും നടന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് മിക്കയിടത്തും ശോഭായാത്രകൾ സംഘടിപ്പിച്ചത്.വാദ്യമേളങ്ങളും ശ്രീകൃഷ്ണ ഭജനാമൃതവും കൃഷ്‌ണ ലീലകളുടെ നിശ്ചല ദൃശ്യങ്ങളും ഗോപികാ നൃത്തങ്ങളും വിവിധ കലാരൂപങ്ങളും ശോഭായാത്രകൾക്ക് ഭക്തി മിഴിവേകി.

    ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഞ്ചേരിയിൽ നടന്ന ശോഭായാത്ര.
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഞ്ചേരിയിൽ നടന്ന ശോഭായാത്ര.

രാധാ–കൃഷ്‌ണന്മാർ മുഖ്യ ആകർഷണമായി. വിവിധ കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികളുടെ ഭാഗമായി ഗോ പൂജ, ഉറിയടി, ഭഗവത് ഗീതാ പ്രശ്‌നോത്തരി, ജ്ഞാനപ്പാന സദസ്സ്, സാംസ്കാരിക സമ്മേളനം, കവിയരങ്ങ്, തുളസീവന്ദനം എന്നിവയും നടന്നു.മഞ്ചേരി, മലപ്പുറം, നിലമ്പൂർ, കരുളായി, എടക്കര, അങ്ങാടിപ്പുറം, വണ്ടൂർ, പാണ്ടിക്കാട്, പെരിന്തൽമണ്ണ, ചെറുകര, കൊണ്ടോട്ടി, പുളിക്കൽ, തേഞ്ഞിപ്പലം, അരീക്കോട്, എടവണ്ണപ്പാറ, വേങ്ങര, തിരൂർ, താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി, ചിറക്കൽ, തിരുനാവായ, എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം, വളാഞ്ചേരി, കോട്ടയ്ക്കൽ എന്നിവിടങ്ങളിൽ മഹാശോഭായാത്രകളായിരുന്നു.

ശോഭായാത്രകൾ കടന്നു പോയ വീഥികളിൽ വീടുകൾക്ക് മുന്നിൽ നിറപറയും നിലവിളക്കുമായി കൂപ്പുകൈകളോടെ ഭക്തർ വരവേറ്റു. ശ്രീകൃഷ്‌ണ–മഹാവിഷ്‌ണു ക്ഷേത്രങ്ങളിലെല്ലാം വിശേഷാൽ ചടങ്ങുകളും ആഘോഷ പരിപാടികളും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com