ADVERTISEMENT

തേഞ്ഞിപ്പലം ∙ പിതാവിനെ ഗുരുവായി വരിച്ച 2 മക്കൾക്കും സംസ്ഥാന ക്ലബ് അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടത്തോടെ സ്വർണത്തിളക്കം. കോച്ച് കെ.സി. ഗിരീഷിന്റെ ശിക്ഷണത്തിൽ മകൻ സർവൻ (അണ്ടർ 14) ഷോട്പുട്ടിലും ഡിസ്കസ് ത്രോയിലും സ്വർണം നേടിയത് പുതിയ മീറ്റ് റെക്കോർഡോടെയാണ്. ഗിരീഷിന്റെ മൂത്ത മകൻ സിദ്ധാർഥ് (പുരുഷ) ഡിസ്കസ് ത്രോയിൽ സ്വർണമണിഞ്ഞതും റെക്കോ‍ർഡ് തിളക്കത്തോടെ തന്നെ. തീർന്നില്ല, ഇവരടക്കം ഗിരീഷിന്റെ ശിക്ഷണത്തിൽ കാസർകോട് ചെറുവത്തൂർ കെ.സി. ത്രോസ് അക്കാദമിയിൽ നിന്ന് പരിശീലനം നേടി എത്തിയ 8ൽ‌ 6 പേർക്കും റെക്കോർഡുണ്ട്. സർവൻ 2 റെക്കോർഡ് നേടിയതടക്കം കെ.സി. അക്കാദമിയുടെ അക്കൗണ്ടിൽ 7 റെക്കോർഡുകൾ. ഒരാൾക്ക് സ്വർണമുണ്ട്. പി.തൗഫീറ (ഡിസ്കസ് ത്രോ), വി.എസ്.അനുപ്രിയ (ഷോട്പുട്), അഖില രാജ് (ഡിസ്കസ് ത്രോ), പാർവണ (ഷോട്പുട്) എന്നിവരാണ് റെക്കോർഡ് നേടിയ കെ.സി. അക്കാദമിയിലെ മറ്റ് താരങ്ങൾ. എലിൻ എലിസബത്ത് (ഷോട്പുട്) ആണ് സ്വർണം നേടിയത്.

14 വർഷമായി ദുബായിൽ ജിംനേഷ്യം നടത്തിയ കെ.സി.ഗിരീഷ്, കഴിഞ്ഞ വർഷം നാട്ടിൽ തിരിച്ചെത്തിയാണ് വീടിനരികെ അക്കാദമി തുടങ്ങിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com