ADVERTISEMENT

കുറ്റിപ്പുറം ∙ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിതരണത്തിനായി എത്തിച്ച 21.5 കിലോഗ്രാം കഞ്ചാവ് കുറ്റിപ്പുറം പൊലീസ് പിടികൂടി. പാലക്കാട് അതിർത്തി കടന്ന് കുറ്റിപ്പുറത്തെത്തിയ കാറിൽനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ സ്വദേശികളായ സുമേഷ് മോഹൻ (32), ഷൈജൽ (45), തലശ്ശേരി സ്വദേശി ഫ്രാഞ്ചിയർ (42) എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം സിഐ ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്നാട് റജിസ്ട്രേഷനുള്ള കാറിന്റെ പിൻഭാഗത്തെ രഹസ്യ അറയിലും ബംപറിനുള്ളിലുമായി 12 പാക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com