ഓണസദ്യ ഉഷാറാക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റുകൾ ഒരുങ്ങുന്നു

HIGHLIGHTS
  • ജില്ലയിൽ വിതരണം ചെയ്യുന്നത് 10.19 ലക്ഷം കിറ്റുകൾ
മോങ്ങത്ത് സപ്ലൈകോയുടെ ഓണക്കിറ്റ് തയാറാക്കുന്നു.
SHARE

മലപ്പുറം∙ ഓണസദ്യ ഉഷാറാക്കാൻ സംസ്ഥാന സർക്കാർ ജില്ലയിൽ വിതരണം ചെയ്യുന്നത് 10.19 ലക്ഷം സൗജന്യ ഭക്ഷ്യക്കിറ്റുകൾ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റുകൾ ലഭിക്കും. സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കിറ്റുകൾ നിറയ്ക്കുന്ന ജോലി പുരോഗമിക്കുകയാണ്. 13 വിഭവങ്ങളാണ് കിറ്റിലുള്ളത്. ജില്ലയിലെ ഏഴു താലൂക്കുകളിലെ 1237 റേഷൻ കടകളിലൂടെയാണ് വിതരണം. 23 മുതൽ റേഷൻ കടകളിൽനിന്ന് കിറ്റുകൾ ലഭിക്കും. അന്ത്യോദയ അന്നയോജന വിഭാഗത്തിൽപെട്ടവർക്കാണ് (മഞ്ഞ റേഷൻ കാർഡ്) ആദ്യഘട്ടത്തിൽ കിറ്റ് നൽകുക. ഇവർക്കുള്ള കിറ്റുകളുടെ പാക്കിങ് ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.

രണ്ടാം ഘട്ടമായി മുൻഗണനാ വിഭാഗത്തിൽപെട്ടവർക്കും (പിങ്ക് കാർഡ്), തുടർന്ന് മുൻഗണനേതര സബ്സിഡി വിഭാഗത്തിൽപെട്ടവർക്കും (നീല കാർഡ്) മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിൽപെട്ടവർക്കും (വെള്ള കാർഡ്) കിറ്റുകൾ വിതരണം ചെയ്യും. സെപ്റ്റംബർ 7 വരെയാണ് കിറ്റ് വിതരണം. അതിനുശേഷം ലഭ്യമാകില്ല. താലൂക്കുതല സപ്ലൈകോ ഡിപ്പോകളിൽനിന്നാണ് പാക്കിങ് സെന്ററുകളിലേക്ക് കിറ്റിലേക്കുള്ള സാധനങ്ങൾ എത്തിക്കുന്നത്. ഓരോ താലൂക്കിനു കീഴിലും ശരാശരി 20 പാക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA