കോഴിക്കോട് വിമാനത്താവളത്തിൽ 3.5 കോടിയുടെ സ്വർണം പിടികൂടി

   കോഴിക്കോട് വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച സ്വർണക്കട്ടികളും യാത്രക്കാരിൽനിന്നു കണ്ടെടുത്ത ആഭരണങ്ങളും സ്വർണമിശ്രിതവും .
കോഴിക്കോട് വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച സ്വർണക്കട്ടികളും യാത്രക്കാരിൽനിന്നു കണ്ടെടുത്ത ആഭരണങ്ങളും സ്വർണമിശ്രിതവും .
SHARE

കരിപ്പൂർ ∙ വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച സ്വർണവും 6 യാത്രക്കാർ ശരീരത്തിൽ ഒളിപ്പിച്ച 5.5 കിലോഗ്രാം സ്വർണ മിശ്രിതവും സ്വർണവും പ്രിവന്റീവ് കസ്റ്റംസ്, എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ കണ്ടെടുത്തു. ഏകദേശം 3.5 കോടി രൂപയുടെ സ്വർണം ലഭിച്ചതായി അറിയിച്ചു. ജിദ്ദയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് 8 സ്വർണക്കട്ടികൾ കണ്ടെടുത്തത്. 45.76 ലക്ഷം രൂപയുടെ 932 ഗ്രാം സ്വർണമാണു ലഭിച്ചത്. സ്വർണം കൊണ്ടുവന്ന യാത്രക്കാരനായി അന്വേഷണം തുടരുന്നു.

ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്, ജിദ്ദയിൽ നിന്നെത്തിയ വയനാട് സ്വദേശി കെ.ബുഷ്റ, ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ, സൗദിയിൽനിന്നെത്തിയ മലപ്പുറം എആർ നഗർ സ്വദേശി സലിം, പയ്യനാട് സ്വദേശി നജീബ്, വെള്ളയൂർ സ്വദേശി അഷ്റഫ് എന്നിവരിൽ നിന്നാണു സ്വർണ മിശ്രിതം കണ്ടെടുത്തത്.  

പ്രിവന്റീവ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ സിനോയ് കെ.മാത്യു, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, പ്രകാശ്, മനോജ്, ഇൻസ്പെക്ടർമാരായ കപിൽദേവ് സുരീര, ഹർഷിത്, ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ, നസീർ എന്നിവർ ചേർന്നാണു സ്വർണം പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA