പരിശീലനം തുണയായി; നാണയം തൊണ്ടയിൽ കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ കുഞ്ഞിനെ രക്ഷിച്ച് ടി.പി.ഉഷ

ടി.പി.ഉഷ.
SHARE

തിരൂർ ∙ നാണയം തൊണ്ടയിൽ കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ കുഞ്ഞിനെ രക്ഷിച്ച് സ്നേക്ക് റെസ്ക്യൂവർ ടി.പി.ഉഷ. തിരൂർ പൂക്കയിൽ സ്വരത്തിൽ ‍സജിൻബാബുവിന്റെയും ഹിനയുടെയും 2 വയസ്സുകാരി മകളുടെ തൊണ്ടയിൽ അബദ്ധത്തിൽ നാണയം കുടുങ്ങുകയായിരുന്നു. സ്ഥലത്തെത്തിയ ഉഷ ഉടൻ കുഞ്ഞിനെ വാങ്ങി ഇടംകയ്യിൽ കമിഴ്ത്തി കിടത്തി പുറത്ത് അടിച്ചു.

മൂന്നോ നാലോ തവണ അടിച്ചപ്പോഴേക്കും നാണയം വായിലൂടെ പുറത്തെത്തി. ഇതോടെയാണ് കുഞ്ഞിനു ശ്വാസം വലിക്കാനായത്. അടിയന്തര ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷയും മറ്റും നൽകാനായി താലൂക്ക് അടിസ്ഥാനത്തിൽ രൂപീകരിച്ച ടിഡിആർഎഫ് നൽകിയ പരിശീലനത്തിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ചെയ്യേണ്ട ശുശ്രൂഷ ഇവർ പഠിച്ചിരുന്നു. ഇത് കുട്ടിയിൽ ചെയ്തതോടെ നാണയം പുറത്തെത്തുകയായിരുന്നു എന്ന് ഉഷ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}