ADVERTISEMENT
കരവിരുതിന്റെ മനോഹര കാഴ്ചയാണ് മുസ്തഫ നിർമിച്ച താജ്മഹൽ. തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശിയായ മനരിക്കൽ മുസ്തഫയാണ് മൾട്ടി വുഡിൽ താജ്മഹലിന്റെ വലിയ മാതൃക നിർമിച്ചത്. 250 സെന്റിമീറ്റർ വീതിയും 160 സെന്റിമീറ്റർ ഉയരമുണ്ട്. മുസ്തഫയുടെ താജ്മഹൽ മാതൃകയിൽ 4 മിനാരങ്ങൾ, 14 ചെറിയ മിനാരങ്ങൾ, 5 ഖുബ്ബ, 20 സെന്റീമീറ്റർ വലുപ്പമുള്ള 24 വാതിലുകൾ, 30 സെന്റിമീറ്റർ നീളമുള്ള 4 വഴികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. താജ്മഹലിനെക്കുറിച്ചുള്ള ഓഡിയോ വിവരണവും മുസ്തഫ ഒരുക്കിയിട്ടുണ്ട്. താജ്മഹൽ മാതൃകയ്ക്കുള്ളിൽതന്നെ ഇതു കേൾക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറാണ് മുസ്തഫ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com