ഓടിക്കൊണ്ടിരിക്കെ കാറിനു തീപിടിച്ചു

മൊറയൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചപ്പോൾ.
SHARE

മലപ്പുറം∙ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത് അഗ്‍നിരക്ഷാ സേന അണച്ചു. മൊറയൂർ ഒൻപതാം വാർഡിൽ ഇന്നലെ രാത്രി ഏഴോടെയാണു സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന രാധാകൃഷ്ണനും കുടുംബവും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പത്തപ്പിരിയം സ്കൂൾപ്പടി സ്വദേശി പി.നിതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. വണ്ടിയുടെ കാലപ്പഴക്കവും ഷോർട് സർക്യൂട്ടുമാകാം തീപിടിത്തത്തിനു കാരണമെന്ന് അഗ്‍നിരക്ഷാ സേന പറഞ്ഞു.

നടുറോഡിൽനിന്നു കാറിനെ അരികിലേക്കു മാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കി. രക്ഷാപ്രവർത്തനത്തിനു സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.പ്രതീഷിന്റെ നേതൃത്വത്തിൽ ഓഫിസർമാരായ കെ.എം.മുജീബ്,   വി.വിബിൻ, എം.ഫസലുല്ല, ഹോംഗാർഡ് എൻ.സനു എന്നിവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}