മലപ്പുറം ജില്ലയിൽ ഇന്ന് (27-09-2022); അറിയാൻ, ഓർക്കാൻ

malappuram-ariyan-map
SHARE

സോഫ്റ്റ് സ്കിൽ പരിശീലനം

∙ മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് 29, 30 തീയതികളിൽ രാവിലെ 10 മുതൽ സൗജന്യ സോഫ്റ്റ് സ്കിൽ പരിശീലനം നൽകും. 0483 2734737

സീറ്റ് ഒഴിവ്

∙ വട്ടംകുളം നെല്ലിശ്ശേരി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ എംഎസ്‍സി കംപ്യൂട്ടർ സയൻസ് കോഴ്സിൽ ഒഴിവുള്ള  സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 0494 2689655.

കോഴ്സ്

∙ കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിനു കീഴിലെ സ്ഥാപനത്തിൽ 2 വർഷത്തെ ഫാഷൻ ഡിസൈനിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 7. ഫോൺ: 0494 2608692.

അധ്യാപക ഒഴിവുകൾ

∙ തവനൂർ കെഎംജിയുപി സ്കൂളിൽ കായികാധ്യാപക തസ്തികയിലെ നിയമനത്തിനുള്ള അഭിമുഖം 29നു രാവിലെ 10.30ന് നടക്കും.
∙ തലക്കടത്തൂർ ജിഎംഎൽപി സ്കൂളിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.
∙ ബിപി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.

താനൂർ∙ ഗവ.ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30ന്.

∙ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന 10, ഹയർ സെക്കൻഡറി തുല്യത ക്ലാസുകളിൽ ക്ലാസെടുക്കുന്നതിന് ഇക്കണോമിക്സ്, മലയാളം, പൊളിറ്റിക്കൽ സയൻസ്, അക്കൗണ്ടൻസി, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിൽ യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സർവീസിലുള്ളവർക്ക് മുൻഗണന. 9995882699.

ഗതാഗതം നിരോധിച്ചു

∙ വളാഞ്ചേരി മൂച്ചിക്കൽ–കരിങ്കല്ലത്താണി ബൈപാസിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ ഒരാഴ്ച ഇതുവഴി വാഹനഗതാഗതം നിരോധിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}