ജോഡോ യാത്രയുടെ ആവേശവുമായി പിതാവും മക്കളും; പോസ്റ്റർ പതിക്കലും ചുവരെഴുത്തും ബാനർ തൂക്കലുമായി പ്രചാരണം

താനൂർ ഒട്ടുംപുറം തീരത്ത് യു.പി.അബ്ദുൽ ലത്തീഫും മക്കളും ജോഡോ യാത്രയുടെ പോസ്റ്റർ പതിക്കുന്നു.
SHARE

താനൂർ∙ ഭാരത് ജോഡോ യാത്രയ്ക്ക് തീരനാട്ടിൽ പര്യടനമില്ലെങ്കിലും പ്രചാരണത്തിന് കുടുംബസമേതം ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതാവ്. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ ഒട്ടുംപുറത്തെ യു.പി.അബ്ദുൽ ലത്തീഫും മക്കളായ താനൂർ ഗവ.കോളജ് വിദ്യാർഥി ബീവി ലഷീല, എസ്എംഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ജസീല, ലഫ്സീല എന്നിവരുമാന്ന് പോസ്റ്റർ പതിക്കലും ചുവരെഴുത്തും ബാനർ തൂക്കലുമായി രംഗത്തുള്ളത്.

മൂവരും കെഎസ്‌യുവിന്റെ സജീവ പ്രവർത്തകരാണ്. വൈകിട്ട് ക്ലാസ് കഴിഞ്ഞാണ് പ്രചാരണം. ഇന്ന് യാത്ര ജില്ലയിലേക്ക് പ്രവേശിക്കുമ്പോഴേക്ക് പ്രചാരണം പൂർത്തിയാക്കി യാത്രയിൽ കണ്ണിയാവാൻ പട്ടിക്കാട്ടേക്കു പുറപ്പെടാനിരിക്കുകയാണ് ലത്തീഫും മക്കളും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA