ADVERTISEMENT

എടക്കര ∙ ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ സർവകക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി. ബാബു തോപ്പിൽ അധ്യക്ഷത വഹിച്ചു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ജയിംസ്, ജി.ശശിധരൻ, എം.ഉമ്മർ, നാസർ കാങ്കട, സുധീഷ് ഉപ്പട, പി.കെ.ജിഷ്ണു, പി.മോഹനൻ, സത്താർ മാഞ്ചേരി, ഫാ. മാത്യൂസ് വട്ടിയാനിക്കൽ, സി.അബ്ദുൽ മജീദ്, മുഹമ്മദ് റഫീഖ്, പി.കെ.സോമൻ, പി.കെ.കുഞ്ഞാപ്പു, എസ്.ഷാജികുമാ‍ർ എന്നിവർ പ്രസംഗിച്ചു. 

മന്ത്രി വി.അബ്ദുറഹിമാനും കലക്ടർ വി.ആർ.പ്രേംകുമാറും ആര്യാടൻ മുഹമ്മദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

വഴിക്കടവ് ∙ സർവകക്ഷി അനുസ്മരണ യോഗത്തിൽ പി.വി.മാത്യു അധ്യക്ഷത വഹിച്ചു. കെ.സി.ജോബ്, എം,ടി.അലി, വി.കെ.മൊയ്തീൻ, ജയിംസ് വടശേരി, ചാക്കോ സി.മാമ്പറ,  റജി ജോസഫ്,  പി.പി.ഷിയാജ്, പി.സി.നാഗൻ, ലത്തീഫ് മണിമൂളി, മുഹമ്മദ് മൂച്ചിക്കാടൻ, ബിനീഷ് ജോസ്, ജൂഡി തോമസ്, സുനീർ മണൽപ്പാടം, എൻ.മൊയ്തീൻ,  ജാഫർ പുലിയോടൻ എന്നിവർ പ്രസംഗിച്ചു. 

ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം കാണാനായി നിൽക്കുന്ന ബന്ധുക്കൾ.

ചുങ്കത്തറ ∙ സർവകക്ഷി അനുസ്മരണ യോഗത്തിൽ താജ സക്കീർ അധ്യക്ഷത  വഹിച്ചു. കെ.ടി.കുഞ്ഞാൻ‌, പി.വി.ജേക്കബ്, പരപ്പൻ ഹംസ, എം.ആർ.ജയചന്ദ്രൻ, യു.മൂസ, ഹക്കിം ചങ്കരത്ത്, പറാട്ടി കുഞ്ഞാൻ‌, വിജയൻ നീലാമ്പ്ര എന്നിവർ പ്രസംഗിച്ചു.

മന്ത്രി എ.കെ.ശശീന്ദ്രൻ അന്തിമോപചാരം അർപ്പിക്കുന്നു.

തിരുവാലി ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുശോചനയോഗം കെപിസിസി അംഗം വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി.ഗോപാലകൃഷ്ണൻ, മുൻ എംഎൽഎ എൻ.കണ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി, വൈസ് പ്രസിഡന്റ് എം.സജ്ന, മുഹമ്മദ് നജീബ്, കെ.പി.വിജയകുമാർ, കെ.പി.നാരായണൻ, പി.സുരേഷ്, വി.എ.ഇബ്നുകദീർ, എം.രാജൻ, എം.കെ.ഷെരീഫ്, കെ.സഈദ് എന്നിവർ പ്രസംഗിച്ചു.

ചന്തക്കുന്ന് വലിയ ജുമാ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരം.

വണ്ടൂർ ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം കെ.ടി.അജ്മൽ, കാപ്പിൽ ജോയി, കെ.ഫസൽഹഖ്, ഗിരീഷ് പൈക്കാടൻ, ഷൈജൽ എടപ്പറ്റ, അനിൽ നിരവിൽ, ടി.വിനയദാസ്, അഷ്റഫ് പാറശ്ശേരി എന്നിവർ പ്രസംഗിച്ചു. മൗനജാഥയും നടത്തി. 

ചുള്ളിയോട് ∙ ഗ്രാമോദ്ധാരണ സംഘം വായനശാല അനുസ്മരണം നടത്തി. ജോൺ മാത്യു, സജീവ് റഹിമാൻ, എൻ.എം. ബഷീർ, പഞ്ചായത്ത് അംഗം എം.എ.റസാഖ്, ഇ.ടി. വിശ്വനാഥൻ, ജയചന്ദ്രൻ പുളിയേങ്ങൽ,സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. 

മഞ്ചേരി ∙ ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ച് സർവകക്ഷി സമ്മേളനം നടത്തി. യു.എ.ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹനീഫ പുല്ലൂർ ആധ്യക്ഷ്യം വഹിച്ചു. നഗരസഭാധ്യക്ഷ വി.എം.സുബൈദ, വി.പി.ഫിറോസ്, അസ്സയിൻ കാരാട്, എം.പി.എം.ഇസ്ഹാഖ് കുരിക്കൾ, കൃഷ്ണനുണ്ണി രാജ, പി.എം.സഫറുല്ല, എം.റഹ്മത്തുല്ല, റഷീദ് പറമ്പൻ, ബീനാ ജോസഫ്, ടി.പി.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

∙ ആം ആദ്മി നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു. സി.എം.അബ്ദുൽ നാസർ ആധ്യക്ഷ്യം വഹിച്ചു.
∙ ലോക്താന്ത്രിക് ജനതാദൾ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് സബാഹ് പുൽപറ്റ ആധ്യക്ഷ്യം വഹിച്ചു. ജനതാ ദൾ (എസ്) മണ്ഡലം കമ്മിറ്റി അനുശോചിച്ചു. സി.ടി.രാജു ആധ്യക്ഷ്യം വഹിച്ചു.

കൊണ്ടോട്ടി ∙ മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി മൗനജാഥയും സമ്മേളനവും നടത്തി. ടി.വി.ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.അഹമ്മദ് കബീർ ആധ്യക്ഷ്യം വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി എൻ.പ്രമോദ് ദാസ്, മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് മടാൻ, യുഡിഎഫ് ചെയർമാൻ കെ.കെ.ആലിബാപ്പു പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com