ADVERTISEMENT

തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ തിരുവങ്ങാടിന് സമീപം മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. കേടായ ഇലക്ട്രിക് - ഇലക്ട്രോണിക്സ് - പ്ലാസ്റ്റിക് സാമഗ്രികൾ വേർപെടുത്തി പൊടിച്ച് പുനരുൽപാദനത്തിന് അയയ്ക്കുന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. 2 മുറിയിൽ തീ പടർന്ന് കൂട്ടിയിട്ട ഉപകരണങ്ങൾ ഒന്നാകെ കത്തി. രാത്രി 7.30 ന് ആണ് സംഭവം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്. സ്ഥാപനത്തിന്റെ വാതിലും ഫർണിച്ചറും കത്തിയ വകയിലും നഷ്ടമുണ്ട്.

മീഞ്ചന്തയിൽ നിന്ന് എത്തിയ 2 യൂണിറ്റ് അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് തീയണച്ചത്. ഒരാഴ്ചയായി അടച്ചിട്ട സ്ഥാപനമായിരുന്നു. പുക പുറത്തേക്ക് ബാധിച്ചത് ഏറെ നേരം എൻഎച്ച് വഴിയുള്ള വാഹന യാത്രക്കാരെയും വലച്ചു. അവശിഷ്ടങ്ങൾ മണ്ണു മന്ത്രി യന്ത്രത്തിന്റെ സഹായത്തോടെ നീക്കിയ ശേഷമാണ് തീ പൂർണമായി അണയ്ക്കാനായത്. കാരണം വ്യക്തമല്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com