ADVERTISEMENT

എടപ്പാൾ ∙ ജില്ലയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ വേറിട്ട ഒരിടം കണ്ടെത്തിയ സ്ഥാപനമായ ഐഡിയൽ കടകശേരിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് അധ്യാപകർക്കും പിടിഎ ഭാരവാഹികൾക്കും ഒപ്പം ഐഡിയൽ ട്രസ്റ്റ്. ഐഡിയൽ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ എന്ന പേരിൽ വിശാലമായ ക്യാംപസിൽ മോണ്ടിസോറി സ്കൂൾ, പ്രൈമറി മോണ്ടിസോറി, സിബിഎസ്ഇ സ്കൂൾ, സ്റ്റേറ്റ് സിലബസ് യുപി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, എന്നിവയ്ക്ക് പുറമേ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള ഐഡിയൽ കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. 

അയ്യായിരത്തിൽപരം വിദ്യാർഥികൾ പഠനം നടത്തുന്ന, അഞ്ഞൂറിൽപരം ജീവനക്കാരുള്ള, എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള വിശാലമായ ക്യാംപസ് ആണ് ഐഡിയൽ. സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷയിലും എസ്എസ്എൽസി പരീക്ഷയിലും ഹയർ സെക്കൻഡറി പരീക്ഷയിലും  ഉന്നത വിജയം ആണ് വർഷങ്ങളായി ഐഡിയൽ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. സിവിൽ സർവീസ് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ബേസിക് ക്ലാസുകൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനം തുടങ്ങി ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഐഡിയൽ ഒരുക്കിയിട്ടുണ്ട്.

ഇതിനുപുറമേ കായിക രംഗത്ത് ജില്ലാ - സംസ്ഥാന - നാഷനൽ തലങ്ങളിൽ അനേകം കായിക താരങ്ങളെ സംഭാവന ചെയ്യാനും കായിക മേഖലയിലെ അജയ്യത നിലനിർത്താനും ഐഡിയൽ എന്ന സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.  കായിക പരിശീലനങ്ങൾക്കായി 200 മീറ്റർ ട്രാക്കും വിശാലമായ ഗ്രൗണ്ടിനും 2000 പേർക്ക് ഇരിക്കാവുന്ന ഗാലറിക്കും പുറമേ എൻഎസ്എസ് യൂണിറ്റ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ്, റെഡ് ക്രോസ് തുടങ്ങിയവയും ഉണ്ട്. 

ശാസ്ത്ര - കലാ-കായിക പരിശീലനങ്ങൾ കരാട്ടെ, തയ്ക്വാൻഡോ, റോളർ സ്കേറ്റിങ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള സ്വിമ്മിങ് പൂൾ ഉദ്ഘാടനത്തിനൊരുങ്ങി. പ്രളയകാലത്ത് നിലമ്പൂർ മേഖലയിലും മറ്റും ഭവന രഹിതരായവർക്ക് വീടുകൾ നിർമിച്ചു നൽകി. ഐഡിയൽ ട്രസ്റ്റിന് നേതൃത്വം നൽകുന്നത് ചെയർമാൻ പി.കുഞ്ഞാവുഹാജി, സെക്രട്ടറി കെ.കെ.എസ്.ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ എന്നിവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com