ADVERTISEMENT

മലപ്പുറം ∙ കോവിഡ്കാലം അകറ്റിയ ആവേശം വിദ്യാലയങ്ങളിൽ തിരിച്ചെത്തിയപ്പോൾ 2 വർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാർഥികൾ വീണ്ടും കലാമേളയുടെ ആഘോഷത്തിമർപ്പിൽ. അധ്യയന വർഷാരംഭം മുതൽ തന്നെ പരിശീലനം തുടങ്ങിയാണ് വിദ്യാർഥികൾ ഇത്തവണ നൃത്ത വേദികളിലെത്തിയത്. ആദ്യ ഘട്ട സ്ക്രീനിങ് ഉൾപ്പെടെ സംഘടിപ്പിച്ചാണ് പല സ്കൂളുകളിലും കലാമേളകൾ ഒരുക്കിയത്. ചില സ്കൂളുകളിൽ കായികമേളകളും കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ സ്കൂളുകളിൽ മേളകൾ നടക്കും. 

കായിക, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകൾക്കും ഒരുക്കം തുടങ്ങി. അടുത്ത മാസം ഉപജില്ലാ കലാമേളകൾക്ക് തുടക്കമാകും. ജില്ലാതല ഗെയിംസ് മത്സരങ്ങളും ഇപ്പോൾ നടക്കുന്നു.

കലാമേള

തിരൂരിലെസ്കൂളുകളിൽ ജില്ലാതല കലാമേള നവംബർ 29 മുതൽ ഡിസംബർ 3 വരെ തിരൂരിലെ വിവിധ സ്കൂളുകളിൽ നടക്കും. 17 വേദികളിലായാണ് മത്സരങ്ങൾ. ഇതുസംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി.രമേശ്കുമാറിന്റെ നേതൃത്വത്തിൽ അധ്യാപക സംഘടനകളെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിലാണ് തീരുമാനമെടുത്തത്. വേദികളുടെ പരിശോധന ഇന്ന് നടക്കും. 

ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ്, തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, തിരൂർ ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയവയാണ് പരിഗണിക്കുന്നത്. 

ആദ്യം ശാസ്ത്രമേളകൾ

ജില്ലാതലത്തിൽ ശാസ്ത്ര–ഗണിത ശാസ്ത്ര–സാമൂഹിക ശാസ്ത്ര– പ്രവൃത്തി പരിചയ–ഐടി മേളയാണ് ആദ്യം നടക്കുക. മഞ്ചേരിയിലെ വിവിധ സ്കൂളുകളിൽ നവംബർ ഒന്നു മുതൽ 3 വരെയാണ് മേള. മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസ്, മഞ്ചേരി ജിബിഎച്ച്എസ്എസ്, എച്ച്എംഎസ് എയുപിഎസ് തുറക്കൽ തുടങ്ങിയ സ്കൂളുകളാണ് പരിഗണനയിൽ. 

കായികമേള തേഞ്ഞിപ്പലത്ത്

ദേശീയ അത്‌ലറ്റിക് മീറ്റുകളടക്കം നടക്കുന്ന തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയമാണ് ജില്ലാ കായികമേളയ്ക്ക്  പരിഗണിക്കുന്നത്. നവംബർ 23 മുതൽ 25 വരെയാണ് മേള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com