ADVERTISEMENT

മലപ്പുറം∙പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു പിന്നാലെ, ജില്ലയിൽ സംഘടനയുമായി ബന്ധമുള്ള 6 സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ പൊലീസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി സ്ഥാപനങ്ങൾ പൊലീസ് ബന്തവസിലാക്കി നോട്ടിസ് പതിച്ചു. യുഎപിഎ നിയമത്തിലെ 8(1) വകുപ്പ്  പ്രകാരമാണു നടപടി. വഴിക്കടവിലെ സീഗ ചാറ്റിബിൾ ട്രസ്റ്റിനു കീഴിലുള്ള സീഗ ഗൈഡൻസ് സെന്റർ, തേഞ്ഞിപ്പലത്ത് കോഹിനൂർ എൻജിനീയറിങ് കോളജിന് എതിർവശത്തുള്ള കീൻ ചാരിറ്റബിൾ ട്രസ്റ്റ്, മഞ്ചേരി കരുവമ്പ്രത്തെ റീഹാബ് ഫൗണ്ടേഷൻ, കാടാമ്പുഴ പൂവഞ്ചിനയിലെ ഹരിതം ഫൗണ്ടേഷൻ (മലബാർ ഹൗസ്)പെരിന്തൽമണ്ണ താഴെക്കോട് വില്ലേജിൽ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിനു കീഴിലുള്ള ഹ്യൂമൻ വെൽഫെയർ സെന്റർ, വാഴക്കാട് എളമരത്ത് നെസ്റ്റ് പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ അടച്ചുപൂട്ടാനാണ് നടപടി തുടങ്ങിയത്.

പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളുമായി ബന്ധമുള്ള ഓഫിസുകൾ അടച്ചുപൂട്ടാൻ ജില്ലാ പൊലീസ് മേധാവിമാർക്കു സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ നിർദേശപ്രകാരമാണു ജില്ലയിൽ ഓഫിസുകൾ അടച്ചുപൂട്ടാൻ നടപടി തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com