ADVERTISEMENT
കരിപ്പൂർ ∙ യാത്രക്കാരന്റെ വസ്ത്രത്തിൽനിന്നു സ്വർണവും വിമാനത്താവളത്തിലെ ശുചിമുറിയിൽനിന്നു സ്വർണമിശ്രിതവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കണ്ടെടുത്തു. കാസർകോട് സ്വദേശി നൗഷാദ് (32) ആണു പിടിയിലായത്. ഇയാൾ ധരിച്ചെത്തിയ ഉൾവസ്ത്രത്തിൽനിന്നും ലഗേജിൽ കൊണ്ടുവന്ന വസ്ത്രത്തിൽനിന്നും തേച്ചുപിടിപ്പിച്ച രീതിയിൽ സ്വർണം ലഭിച്ചു. 774 ഗ്രാം വസ്ത്രത്തിൽനിന്ന് 362.58 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിനു പുറമേ, നൗഷാദിന്റെ ലഗേജിൽനിന്ന് 115 ഗ്രാം സ്വർണച്ചെയിനും കണ്ടെടുത്തു.ഇവയ്ക്കെല്ലാം കൂടി 22.63 ലക്ഷം രൂപ വിലവരുമെന്നു കസ്റ്റംസ് അറിയിച്ചു. ഇതിനു പുറമേ, ശുചിമുറിയിൽനിന്ന് 248 ഗ്രാം സ്വർണമിശ്രിതവും കസ്റ്റംസ് കണ്ടെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com