ADVERTISEMENT

മഞ്ചേരി∙ നഗരത്തിലെ ലോഡ്ജിൽനിന്ന് വിൽപനയ്ക്കു കൊണ്ടുവന്ന 70 ഗ്രാം എംഡിഎംഎ, 60 ഗ്രാം കഞ്ചാവ് എന്നിവയുമായി 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മംഗലശ്ശേരി വട്ടപ്പറമ്പിൽ റഫീഖ് (35), വള്ളിക്കാപ്പറ്റ വടക്കുംപുറത്ത് മുഹമ്മദ് അഷ്റഫ് (33) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റോഡിൽ ഇവരുടെ ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

ബെംഗളൂരുവിൽനിന്ന് ലഹരിമരുന്ന് മൊത്തവിലയ്ക്കു വാങ്ങി ചില്ലറ വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ചില്ലറ വിൽപനയ്ക്കുള്ള പാക്കിങ് സാമഗ്രികളും പിടികൂടി. ഡിവൈഎസ്പി പി.അബ്ദുൽ ബഷീർ, ഇൻസ്പെക്ടർ റിയാസ് ചാക്കീരി, എസ്ഐമാരായ എസ്.ഷാഹുൽ, വി.ജിഷ്മ, ടി.മുഹമ്മദ് ബഷീർ, സിപിഒമാരായ എൻഎം.അബ്ദുല്ല ബാബു, പി.ഹരിലാൽ, ഇ.രജീഷ്, സി.സവാദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com