എടപ്പാൾ സ്വദേശി ഒരുക്കിയ ഗാന്ധിജിയുടെ മണൽ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് തുഷാർ ഗാന്ധി

malappuram-tushar-gandhi-twitter-post
SHARE

എടപ്പാൾ∙ മലയാളിയായ മണൽ ചിത്രകാരൻ തയാറാക്കിയ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗാന്ധിജിയുടെ കൊച്ചു മകൻ. എടപ്പാൾ സ്വദേശി ഉദയൻ എടപ്പാളിന്റെ  സാൻഡ് ആർട്ട് ചിത്രമാണ് ഗാന്ധിജിയുടെ കൊച്ചുമകൻ  തുഷാർ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചത്.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഉദയൻ തയാറാക്കിയ ചിത്രം കാർട്ടൂണിസ്റ്റ് യേശുദാസന്റെ മകൻ സേതുദാസിന്  കൈമാറിയിരുന്നു. ഈ ചിത്രമാണ് ഉദയന്റെ പേരോടെ തുഷാർ ഗാന്ധി ഇന്നലെ തന്റെ  ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ചിത്രം പങ്കുവച്ചതോടെ ഉദയൻ എടപ്പാളിന്റെ സാൻഡ് ആർട്ട്‌ ദേശീയ തലത്തിലും ശ്രദ്ധനേടുകയാണ്. മണൽ മീഡിയം ആക്കി  നൂറുകണക്കിന് ചിത്രങ്ങൾ ഇതിനോടകം ഉദയൻ തയാറാക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}