അറിവിന്റെ ഗോപുരമായി വളർന്ന് വിരിപ്പാടം എഎംയുപി സ്കൂൾ

mlp1
എഎം യുപി സ്കൂൾ വിരിപ്പാടം. (ഇൻസെറ്റിൽ വിരിപ്പാടം എഎംയുപി സ്കൂൾ മാനേജർ മുസ്തഫ ഹുദവി, പ്രധാനാധ്യാപകൻ പി.വർഗീസ്, അക്കാദമിക് കോഓർഡിനേറ്റർ ഡോ. എ.ടി.അബ്ദുൽ ജബ്ബാർ. )
SHARE

ആക്കോട് ∙ കാലങ്ങൾകൊണ്ട് ഒരു നാടിന്റെ അറിവിന്റെ ഗോപുരമായി വളർന്ന് വിരിപ്പാടം എഎംയുപി സ്കൂൾ. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പ്രസിഡന്റും പ്രമുഖ പണ്ഡിതൻ  മുസ്തഫ ഹുദവി മാനേജരുമായ ആക്കോട് ഇസ്‌ലാമിക്ക് സെന്ററാണ് ഈ സ്ഥാപനത്തെ നയിക്കുന്നത്. 1926ൽ ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1976ൽ യുപി സ്കൂളായി.  ലക്ഷങ്ങൾ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളടങ്ങിയ ബഹുനില കെട്ടിടം പണിതു. സംസ്ഥാനത്തെ മികച്ച അധ്യാപകൻ, പിടിഎ പ്രസിഡന്റ്, മികച്ച സ്കൂൾ എന്നീ അവാർഡുകൾ സ്ഥാപനം നേടി.   

2019 - 20 കാലഘട്ടങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി. പഞ്ചായത്തിലെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലേക്കും കവറുകൾ നിർമിച്ചു നൽകി.   2019 ൽ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് സ്കൂളിലെ  ഇ.പി.പ്രഭാവതി നേടി. 2022-ൽ സംസ്ഥാനത്ത് മികച്ച സ്കൂൾ , മികച്ച പിടിഎ കമ്മിറ്റി അവാർഡുകളും നേടി.  ജെആർസി, കബ് ബുൾബുൾ, ഹരിത ക്ലബ് എന്നിവ പ്രവർത്തിച്ചു വരുന്നു.  ഡോ. എ.ടി.അബ്ദുൽ ജബ്ബാർ (അക്കാഡമിക് കോഓർഡിനേറ്റർ) പിടിഎ ഭാരവാഹികൾ: ജുബൈർ (പ്രസി), അബ്ദുൽ ജബ്ബാർ , അനൂപ് (വൈ.പ്ര) , എംടിഎ ഭാരവാഹികൾ: ഹബീബ (പ്രസി),  നിഖില, അസ്മ (വൈ പ്രസി). പി.വർഗീസാണ് പ്രധാനാധ്യാപകൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}