ADVERTISEMENT

നീന്തൽ പരിശീലകൻ

∙ എടയൂർ പഞ്ചായത്ത് പരിധിയിലെ സ്കൂൾ വിദ്യാർഥികൾക്ക് നീന്തൽ പഠിപ്പിക്കുന്നതിന് പരിശീലകന്റെ ഒഴിവുണ്ട്. സ്പോർട്സ് കൗൺസിലിന്റ അംഗീകാരമുള്ളവർ 12ന് 10ന് പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

യോഗാ പരിശീലകൻ

∙ എടയൂർ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ യോഗാ പരിശീലിപ്പിക്കനതിന് അർഹരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗാ അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരവുമുള്ള ബിരുദധാരികൾ 14നു 10ന് പഞ്ചായത്ത് ഓഫിസിൽ അഭിമുഖത്തിനെത്തണം.

ലോഗോ ക്ഷണിച്ചു

∙ താനൂർ ഗവ.ദേവധാർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സബ് ജില്ലാ ശാസ്ത്രമേളയ്ക്ക് ലോഗോ ക്ഷണിച്ചു. 6ന് മുൻപ് എം.അബ്ദുൽ സലിം, പബ്ലിസിറ്റി കൺവീനർ, ദേവധാർ ഹൈസ്കൂൾ, പി.ഒ. താനാളൂർ എന്ന വിലാസത്തിൽ അയയ്ക്കണം.

∙ ശുകപുരം കുളങ്കര നവരാത്രി മണ്ഡപം: നവരാത്രി ആഘോഷം – ഹരിഗോവിന്ദ സംഗീതം 9.30 ഭക്തി ഗാനമേള 6.30
∙ പെരുമ്പറമ്പ് മൂകാംബിക ക്ഷേത്രം: നവരാത്രി ആഘോഷം – ദേവീ മാഹാത്മ്യ പാരായണം രാവിലെ 7, ഡാൻസ് വൈകിട്ട് 6.30
∙ വട്ടംകുളം എരുവപ്രക്കുന്ന് അയ്യപ്പ സ്വാമി ക്ഷേത്രം: വാഹനപൂജ 6.30, ഭക്തിഗാന മേള 7.00
∙ വട്ടംകുളം പരിയപ്പുറം ഭഗവതി ക്ഷേത്രം: സംഗീതാർച്ചന രാവിലെ 9.00, സംഗീത കച്ചേരി, നൃത്ത നൃത്യങ്ങൾ വൈകിട്ട് 6.00
∙ പകരനെല്ലൂർ സത്‌വ പാലസ് സമ്മേളനഹാൾ: നരിക്കുളം കെയർ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ലഹരി വിമുക്ത ബോധവൽക്കരണ സെമിനാർ 2.00.
∙ തിരുവേഗപ്പുറ മഹാക്ഷേത്രം: നവരാത്രി ആഘോഷം. നൃത്തസംഗീത സന്ധ്യ 6.30, സംഗീതാർച്ചന 7.30

ബി.വോക് റജിസ്‌ട്രേഷൻ

ഒന്നാം സെമസ്റ്റർ ബി.വോക്. സിബിസിഎസ്എസ് യുജി റഗുലർ നവംബർ 2021 (2021 പ്രവേശനം) പരീക്ഷയ്ക്ക് പിഴയില്ലാതെ ഒക്ടോബർ 17 വരെയും 170 രൂപ പിഴയോടെ ഒക്ടോബർ 19 വരെയും റജിസ്റ്റർ ചെയ്യാം

പരീക്ഷാ റജിസ്‌ട്രേഷൻ

ഒന്നാം സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്‌സ് & ഫിസിക്‌സ് (ഡബിൾ മെയിൻ സിബിസിഎസ്എസ്-യുജി റഗുലർ നവംബർ 2020 ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴയില്ലാതെ ഒക്ടോബർ ആറ് വരെയും 170 രൂപ പിഴയോടെ എട്ട് വരെയും റജിസ്റ്റർ ചെയ്യാം. പരീക്ഷ 13-ന് തുടങ്ങും.

സിവിൽ സർവീസസ് കോച്ചിങ്ങിന് നാളെ തുടക്കം

സങ്കൽപ് വേദിക് ഐഎഎസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി 6, 4, 2, 1 വർഷം വീതമുള്ള സിവിൽ സർവീസസ് കോച്ചിങ് ക്ലാസുകൾ നാളെ തുടങ്ങും. ഡോ. സന്തോഷ് തനേജ, ഡോ. അലക്സാണ്ടർ ജേക്കബ്, ഡോ. ജി.പ്രസന്നകുമാർ, ഡോ.ബാബു സെബാസ്റ്റ്യൻ എന്നിവർ രാത്രി ഏഴിനു പരിശീലനത്തിന് ഹരിശ്രീ കുറിക്കും. ചേരുന്നവർക്കു പ്രത്യേക വിദ്യാരംഭം സ്കോളർഷിപ്പുണ്ട്. 5,6,7 ക്ലാസ് വിദ്യാർഥികൾക്കുള്ള ഫൗണ്ടേഷൻ പ്രോഗ്രാമിനും സ്കോളർഷിപ്പുണ്ട്. റജിസ്ട്രേഷന് www.vedhikiasacademy.org, www.samkalpvedhikiasacademy.org,ഫോൺ: 77778 75588, 0484 4527777.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com