ADVERTISEMENT

കരിപ്പൂർ ∙ സ്വർണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരൻ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായി. ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ചമലി പറമ്പത്ത് ജദീർ (22) ആണു കോഴിക്കോട്ടുനിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ നടത്തിയ പരിശോധനയിൽ പിടിയിലായത്.

ഇയാളിൽനിന്ന് മിശ്രിത രൂപത്തിലാക്കിയ 4 കാപ്സ്യൂൾ പിടികൂടി. 878 ഗ്രാം മിശ്രിതത്തിൽനിന്ന് 775.98 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.സൂപ്രണ്ടുമാരായ കെ.കെ.പ്രവീൺകുമാർ, കെ.സലിൽ, ഇൻസ്പെക്ടർമാരായ എം.പ്രതീഷ്, ഇ.മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ ഇ.വി.മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണു സ്വർണം കണ്ടെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com