ADVERTISEMENT

പാണ്ടിക്കാട്​ ∙ കടയിൽനിന്ന്​ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക്​ നടന്നു വരികയായിരുന്ന കുട്ടികളെ കാർ ഇടിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ്​ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കിടങ്ങയം തോട്ടിനക്കര സ്വദേശി ചെറുകപ്പള്ളി ഷാഫിയുടെ മകൻ മുഹമ്മദ് ഷയാനാണ്​ (9) മരിച്ചത്​. കഴിഞ്ഞ ദിവസം ആമക്കാട്ട് ആയിരുന്നു സംഭവം. മുഹമ്മദ്‌ ഷിഫാൻ, മുഹമ്മദ്‌ റസൽ, മുഹമ്മദ്​ ഷയാൻ എന്നിവർ സാധനങ്ങൾ വാങ്ങി തിരിച്ചുവരുമ്പോൾ ആമക്കാട് തോട്ടിനക്കര പാലത്തിനു സമീപം മഞ്ചേരി ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.

പരുക്കേറ്റ മുഹമ്മദ് ഷയാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ​ മരിച്ചത്.  കിടങ്ങയം എഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്​. മാതാവ് ജാസിയ. സഹോദരൻ: ഷക്കീബ് മുഹമ്മദ്  മുഹമ്മദ്‌ ഷിഫാൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ്‌ റസൽ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. കാർ ഡ്രൈവർക്കെതിരെ പാണ്ടിക്കാട് പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com