ADVERTISEMENT

അധ്യാപക നിയമനം

∙ തിരുനാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു ബോട്ടണി, അറബിക് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 12ന് രാവിലെ 11ന്. 9995904464.

പാരാമെഡിക്കൽ സീറ്റൊഴിവ്

മലപ്പുറം∙ ജില്ലാ സഹകരണ ആശുപത്രിക്കു കീഴിൽ ആരംഭിക്കുന്ന പിഎംഎസ്എ കോളജ് ഓഫ് നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ സയൻസസിൽ ബിഎസ്‍സി എംഎൽടി, ഡിഎംഎൽടി, ബിഎസ്‍സി റേഡിയോഗ്രഫി, ഡിപ്ലോമ ഇൻ മെഡിക്കൽ ഇമേജിങ്, ബി വോക് കാർഡിയാക് കെയർ ടെക്‌നോളജി, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ എസ്എസ്എൽസി, പ്ലസ്ടു, ആധാർ കാർഡ്, ഫോട്ടോ എന്നിവയുടെ അസ്സൽ പകർപ്പുമായി മലപ്പുറം കുന്നുമ്മലിലെ കോളജ് ഓഫിസുമായി ബന്ധപ്പെടണം. ക്ലാസുകൾ 10ന് ആരംഭിക്കും. 9072205050.

അധ്യാപക നിയമനം

∙ തിരുനാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു ബോട്ടണി, അറബിക് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 12ന് രാവിലെ 11ന്. 9995904464.
∙ ആതവനാട് പരിതി ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 10ന് 10ന്.

സീറ്റൊഴിവ്

∙ മരവട്ടം ഗ്രെയ്സ് വാലി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബികോം, ബിബിഎ, ബിഎ ഇംഗ്ലിഷ്, ഇക്കണോമിക്സ്, ബിഎസ്‍സി ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ബിസിഎ, എംഎസ്‍സി ഫിസിക്സ്, കെമിസ്ട്രി എന്നീ കോഴ്സുകളിൽ സ്‌പോർട്സ്, പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷി വിഭാഗം, ലാറ്റിൻ കത്തോലിക്കാ, ഈഴവ, തിയ്യ, മറ്റു പിന്നാക്ക സംവരണ സീറ്റുകൾ ഒഴിവുണ്ട്. 12നു മുൻപ് അപേക്ഷിക്കണം. 8589054505.

എംഎസ്പി ശതാബ്ദി മ്യൂസിയം: ഇന്നുമുതൽ പ്രവേശനം

മലപ്പുറം ∙ എംഎസ്പി ശതാബ്ദി പൊലീസ് മ്യൂസിയത്തിലേക്ക് ഇന്നു മുതൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. രാവിലെ 10.30ന് കമൻഡാന്റ് കെ.വി.സന്തോഷ് ആദ്യ ടിക്കറ്റ് കൈമാറും. എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾക്കാണ് ടിക്കറ്റ് നൽകുക. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനം. തിങ്കളാഴ്ച അവധി. പൂർത്തിയാക്കിയിരുന്നെങ്കിലും മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെത്തുടർന്ന് ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com