ADVERTISEMENT

കൽപകഞ്ചേരി∙ സ്പെഷൽ സ്കൂൾ ജില്ലാ കലോത്സവത്തിൽ കലാകിരീടം കോട്ടയ്ക്കൽ എഡബ്ല്യുഎച്ച് സ്പെഷൽ സ്കൂളിന്. 50 പോയിന്റു നേടിയാണ് സ്കൂൾ ഈ നേട്ടത്തിന് അർഹത നേടിയത്. 

  കൽപകഞ്ചേരി എംഎ മൂപ്പൻ സ്കൂൾ‌ ഫോർ സ്പെഷൽ നീഡ്സിൽ നടന്ന സ്പെഷൽ സ്കൂൾ ജില്ലാ കലോത്സവത്തിൽ സംഘ നൃത്തത്തിൽ വിദ്യാർഥികൾ തെറ്റിച്ചപ്പോൾ വേദിക്ക് പുറത്ത് നിന്ന് ആംഗ്യഭാഷയിലൂടെ നൃത്തം പറഞ്ഞു കൊടുക്കുന്ന അധ്യാപിക.  ചിത്രം: മനോരമ

 38 പോയിന്റ് കരസ്ഥമാക്കി ചുങ്കത്തറ മദർ വെറോണിക്ക സ്പെഷൽ സ്കൂൾ രണ്ടും 24 പോയിന്റ് നേടി പുതുപറമ്പ് മനോവികാസ് സ്പെഷൽ സ്കൂൾ മൂന്നും സ്ഥാനം സ്വന്തമാക്കി. 22 സ്കൂളുകളിൽ നിന്നായി 230 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. 3 വേദികളിലായി ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 9 വീതം മത്സര ഇനങ്ങളാണ് നടന്നത്.

  കൽപകഞ്ചേരി എംഎ മൂപ്പൻ സ്കൂൾ‌ ഫോർ സ്പെഷൽ നീഡ്സിൽ നടന്ന സ്പെഷൽ സ്കൂൾ ജില്ലാ കലോത്സവത്തിൽ സംഘ നൃത്തത്തിനിടെ സന്തോഷം കൊണ്ട് ചാടുന്ന കുട്ടി.
കൽപകഞ്ചേരി എംഎ മൂപ്പൻ സ്കൂൾ‌ ഫോർ സ്പെഷൽ നീഡ്സിൽ നടന്ന സ്പെഷൽ സ്കൂൾ ജില്ലാ കലോത്സവത്തിൽ സംഘ നൃത്തത്തിനിടെ സന്തോഷം കൊണ്ട് ചാടുന്ന കുട്ടി.

താളം നിറയും മനസ്സ്

താളമില്ലാത്ത ‘ഒച്ച’ ഇഷ്ടമല്ല അർഷാദിന്. കേട്ടാൽ അവിടെ നിന്ന് മാറിക്കളയും.  എന്നാൽ നല്ല താളത്തിൽ ഡ്രം സെറ്റ് വായിക്കുകയും ചെയ്യും. ജില്ലാ സ്പെഷൽ സ്കൂൾ കലോത്സവത്തിലെ പ്രധാന വേദിയിലെ വലിയ ശബ്ദ പരിധിയിൽ നിന്ന് പലപ്പോഴും മാറി നടന്ന അർഷാദ് പക്ഷേ സീനിയർ വിഭാഗം ഡ്രം സെറ്റിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

കോട്ടയ്ക്കൽ എഡബ്ല്യുഎച്ച് സ്പെഷൽ സ്കൂളിലെ സെക്കൻഡറി വിഭാഗം വിദ്യാർഥിയാണ് കെ.അർഷാദ്. ഇതേ സ്കൂളിലെ അധ്യാപിക റാബിയയുടെയും കോഡൂർ പുളിയാട്ടുകുളം കൊല്ലേരി അലവിയുടെയും മൂത്ത മകനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com