ADVERTISEMENT

മഞ്ചേരി ∙ ഖത്തർ ലോകകപ്പിലേക്ക് ദിവസങ്ങൾ അടുക്കുമ്പോൾ ഫുട്ബോൾ ആരാധകർക്ക് ഇരിക്കപ്പൊറുതി ഇല്ലാതായിത്തുടങ്ങി. പാലക്കുളത്ത് 2 കെട്ടിടങ്ങളുടെ ചുമരുകളാണ് ‍ഖൽബിനുള്ളിൽ കൊണ്ടു നടക്കുന്ന ടീമുകൾക്കായി മാറ്റിയത്.ബ്രസീൽ, അർജന്റീന ടീമുകളുടെ ഒളിമങ്ങാത്ത കൊടിയുടെ നിറം ചുമരിൽ പകർത്തിയിട്ടും മതിയാകുന്നില്ല. ടീമിന്റെ കൊടിയടയാളങ്ങൾ വരും ദിവസങ്ങളിൽ തീർക്കും. സാംപിൾ വെടിക്കെട്ട് എന്ന നിലയിലാണ് ചുമരിൽ കളി തുടങ്ങിയത്. പാലക്കുളം എഫ്സി ടീം അംഗങ്ങളാണ് ചുമരിൽ സൗഹൃദ മത്സരത്തിനു വിസിലൂതിയത്.

നവംബർ 21നു നിശ്ചയിച്ച കിക്കോഫ് ദിനത്തിനു മുൻപേ മത്സരം തുടങ്ങിയാൽ ആവേശം മുറുകുമെന്ന് അംഗങ്ങൾക്ക് അറിയാം. അതിന്റെ ട്രെയിലർ കൂടിയാണ് ഈ മത്സരം.മത്സരം ആവേശമാക്കാൻ പല നമ്പറും കരുതി വച്ചിട്ടുണ്ട്. ചിലർ ജഴ്സി വാങ്ങി വച്ചു. എല്ലാ ടീമിനും പാലക്കുളത്ത് ആരാധകർ ഉണ്ട്. ബ്രസീലിനും അർജന്റീനയ്ക്കുമാണ് കൂടുതൽ ആരാധകർ എന്ന് അംഗമായ ജസീൽ പറയുന്നു. സന്തോഷ് ട്രോഫി മത്സരങ്ങൾ ആഘോഷമാക്കിയവരാണ് ടീം അംഗങ്ങൾ.ഖത്തർ, വീണ്ടുമൊരു അവസരം വരുമ്പോൾ അത് തട്ടിക്കളയുന്നതെങ്ങനെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com