ADVERTISEMENT

മലപ്പുറം ∙ രണ്ടിടങ്ങളിലായി മൂന്നു പേർക്കു തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു. എടപ്പാളിൽ തെരുവുനായയുടെ കടിയേറ്റ് വയോധികനു പരുക്കേറ്റു. അണ്ണക്കമ്പാട് സ്വദേശി രവിയെ (60) തിരൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണ്ണക്കമ്പാട് കട നടത്തുന്ന രവിയെ നായ ആക്രമിക്കുക ആയിരുന്നു. തടയാൻ ശ്രമിക്കവേ കൈത്തണ്ടയിൽ കടിയേറ്റു. 

തിരൂരങ്ങാടി കൊടിഞ്ഞി ചെറുപ്പാറയിൽ 2 പേരെ തെരുവുനായ കടിച്ചു പരുക്കേൽപിച്ചു. കുറൂൽ സ്വദേശി മൂഴിക്കൽ സ്വാലിഹ് (28), കടുവള്ളൂർ സ്വദേശി മുൻ നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്തൂർ അസീസ് (53) എന്നിവരെയാണ് കടിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചെറുപ്പാറ സൈൻ കോളജിന് സമീപം ബൈക്ക് നിർത്തി സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്വാലിഹിനെ കടിച്ചത്. സുഹൃത്തിന്റെ വീട്ടിലെ കസേരയിലിരുന്ന് സംസാരിക്കുന്നതിനിടെ പിറകിലൂടെ വന്ന നായ അസീസിനെ കടിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com