ADVERTISEMENT

മലപ്പുറം ∙ സേവനത്തിൽ വീഴ്ച വരുത്തിയ ബാങ്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതിച്ചെലവും നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു.വീടു വയ്ക്കുന്നതിനുള്ള വായ്പയ്ക്കു വേണ്ടിയാണ് പരാതിക്കാരൻ  ബാങ്കിനെ സമീപിച്ചത്.  പ്രതിമാസ നിരക്കായ 2867 രൂപ പ്രകാരം 180 തവണയായി അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പിന്നീട് തവണ സംഖ്യ 3274 രൂപയാക്കി ഉയർത്തുകയും പ്രതിമാസ തവണകളുടെ എണ്ണം 301 ആക്കുകയും ചെയ്തു. 

ഫ്ലോട്ടിങ് പലിശ നിരക്കിലാണ് വായ്പ എടുത്തതെങ്കിലും പലിശ വർധന അറിയിക്കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്നും അല്ലാതെയുള്ള നടപടി റിസർവ് ബാങ്കിന്റെ നിർദേശത്തിന്റെ ലംഘനമാണെന്നും ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു.  കരാർ വ്യവസ്ഥകൾ ലംഘിച്ചതിനു പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായും കോടതിച്ചെലവ് ഇനത്തിലേക്ക് 10000 രൂപയും നൽകാനാണ് ജില്ലാ ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് കെ.മോഹൻദാസ്, അംഗങ്ങളായ പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ ഉത്തരവിട്ടത്. കരാർ പ്രകാരമുള്ള 8 ശതമാനം പലിശ കണക്കാക്കി കുടിശിക അടച്ചു തീർക്കുന്നതിന് പരാതിക്കാരനോടും നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com