ADVERTISEMENT

കൊളത്തൂർ ∙ കുടുംബത്തിന്റെ തായ്‌വേര് തേടിയാണ് ആറ് പതിറ്റാണ്ടിന് ശേഷം മലേഷ്യയിൽ നിന്ന് അവർ കരിഞ്ചാപ്പാടിയിലെത്തിയത്. അര നൂറ്റാണ്ട് മുൻപ് സഹോദരന്മാരോടൊപ്പം ജോലി ആവശ്യാർഥം മലേഷ്യയിലെത്തി സ്ഥിര താമസമാക്കിയ കരിഞ്ചാപ്പാടി പടിഞ്ഞാറേക്കരയിലെ പാലോളി മൊയ്‌തുട്ടിയുടെ ഭാര്യ സുലൈഹയും മക്കളും മരുമക്കളൂമടങ്ങുന്ന സംഘമാണ് കുടുംബത്തിന്റെ തായ്‌വേര് തേടി പറന്നിറങ്ങിയത്. 

1980ൽ ആണ് മൊയ്‌തുട്ടി അവസാനമായി നാട്ടിലെത്തി ബന്ധുക്കളെയെല്ലാം കണ്ട് തിരികെ പോയത്. 

പിന്നീട് മരിക്കുന്നതു വരെ ജ്യേഷ്‌ഠൻ പാലോളി കുഞ്ഞിമുഹമ്മദുമായി കത്തിലൂടെ ആശയവിനിമയം നട‌ത്തിയിരുന്നു. 

നാട്ടിലെ കുടുംബാംഗങ്ങളെ നേരിൽ കാണാനും വിരുന്നു സൽക്കാരങ്ങളിലൂടെ സൗഹൃദം കാത്തു സൂക്ഷിക്കാനുമാണ് കഴിഞ്ഞ ദിവസം പുലർച്ചെ സംഘം കേരളത്തിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com