ADVERTISEMENT

എരമംഗലം ∙ പൊന്നാനി കോളിൽ സോളർ വൈദ്യുതി ഉൽപാദനം വ്യാപകമാക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കൃഷി ആവശ്യങ്ങൾക്കുള്ള പമ്പിങ്ങിനായി കോളിലെ എല്ലാ പാടശേഖരങ്ങളിലും സോളർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.പൊന്നാനി കോളിലെ നാക്കോല പഴഞ്ചിറ പാടശേഖരത്ത് എത്തിയപ്പോഴാണ് സോളർ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കർഷകരെ അറിയിച്ചത്.വർഷം തോറും  ലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതിയാണ് കെഎസ്ഇബി കൃഷി ആവശ്യത്തിലേക്കു പാടശേഖരങ്ങൾക്ക് നൽകുന്നത്.

വ്യക്തികൾക്ക് നൽകിയിരുന്ന പദ്ധതി 50 ശതമാനം സബ് സിഡി നിരക്കിൽ പാടശേഖരങ്ങൾക്കും നൽകും.കൃഷി ലാഭത്തിനു പുറമേ സോളറിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകിയും കർഷകർക്ക് അധിക വരുമാനം ഉണ്ടാക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പി.നന്ദകുമാർ എംഎൽഎ, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷാ മുസ്തഫ എന്നിവരും മന്ത്രിയോടൊപ്പം പാടശേഖരത്ത് എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com