തിരൂർ ∙ മുഹമ്മദ് ഷനസ് തന്റെ നാലാമത്തെ വയസ്സിലാണ് മുടി നീട്ടി വളർത്താൻ തുടങ്ങിയത്. നീണ്ട് തോളറ്റം എത്തി. ഇപ്പോൾ 6 വയസ്സാണ് പ്രായം. അവന്റെ പ്രിയപ്പെട്ട മുടി ഇന്നലെ മുറിച്ചു, കാൻസർ രോഗികൾക്ക് സമ്മാനിക്കാൻ. തിരൂർ വാണിയന്നൂരിലെ അയിനിക്കൽ ഷിഹാബിന്റെയും ഷഹല ഷെറിന്റെയും മകനാണ് ഷനസ്.
തനിക്കേറ്റവും പ്രിയപ്പെട്ട മുടി മുറിച്ചു നൽകിയതിൽ ഷനസിന്റെ കുഞ്ഞുമനസ്സിന് ഒട്ടും വേദനയില്ല. അത് മറ്റൊരാളുടെ തല മനോഹരമായി അലങ്കരിക്കാൻ പോകുകയാണെന്നത് മനസ്സിലായപ്പോൾ ഹാപ്പിയാണ്. അമല ആശുപത്രി അധികൃതരെത്തിയാണു മുറിച്ച മുടി കൊണ്ടു പോയത്. ഹാജി ബസാർ മുനവ്വിറുൽ ഇസ്‍ലാം മദ്രസ അൽബിർ വിദ്യാർഥിയാണ് ഷനസ്.