ADVERTISEMENT

തിരൂർ ∙ കേരളത്തിലെ ബുധാംകുളങ്ങരയാണ് സ്ഥലം. പക്ഷേ പോകുന്നവർക്ക് ബ്രസീലിലെ ഏതെങ്കിലും തെരുവിലെത്തിയോ എന്നു തോന്നിപ്പോകും. കാരണം, ഇവിടെയൊരു ബ്രസീൽ ഹോട്ടലുണ്ട്. മഞ്ഞയും പച്ചയും നിറത്തിൽ മുങ്ങി നിൽക്കുന്ന ഒരു ചെറിയ ചായപ്പീടിക. ബുധാംകുളങ്ങരയിലെ എല്ലാവരും കൃഷ്ണേട്ടന്റെ ചായക്കട എന്നറിയപ്പെടുന്ന ഇവിടെ വന്നാണ് ചായ കുടിക്കാറുള്ളത്. മുൻപിലും വശങ്ങളിലുമെല്ലാം ബ്രസീൽ പതാകയുടെ നിറങ്ങളാണ്.

ആരാധകർ ഒപ്പിച്ച പണിയാണ്. ഉടമ കൃഷ്ണനും കടുത്ത ബ്രസീൽ ആരാധകനായതിനാൽ പണി എളുപ്പമായി. ഹോട്ടലിനോടു ചേർന്നുള്ള റോഡിന്റെ ഇരുവശങ്ങളിലും അഴുക്കുചാലിന്റെ സ്ലാബുകളിലും സമീപത്തെ മതിലിലുമെല്ലാം ഈ നിറങ്ങൾ അടിച്ചിട്ടുണ്ട്. ഇത്തവണ ഫ്ലെക്സ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഹോട്ടലിന്റെ നിറം മാറ്റൽ നടത്തി പരീക്ഷിച്ചതെന്ന് ആരാധകനായ ടി.ലാലു പറഞ്ഞു. കപ്പടിച്ചാൽ ഇവിടെ വച്ച് ആരാധകരുടെ പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഹോട്ടലിനോടു ചേർന്ന് അർജന്റീന ആരാധകരും ബോർഡ് വച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com