ADVERTISEMENT

പൊന്നാനി ∙ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് ചെളിക്കുളമായി. വാഹനങ്ങൾ തെന്നിമറിഞ്ഞ് അപകടാവസ്ഥ. പൊന്നാനി ചമ്രവട്ടം ജംക്‌ഷൻ നരിപ്പറമ്പ് റോഡിൽ ആർവി പാലസിനു സമീപത്താണ് ഇൗ ദുരവസ്ഥ. രണ്ടാം തവണയും ജല അതോറിറ്റി അറ്റകുറ്റപ്പണി നടത്തിയ ഭാഗമാണ് തകർന്നത്. 

കോൺക്രീറ്റ് ഇളകി കുഴികൾ രൂപപ്പെട്ടതിനു പിന്നാലെ ശുദ്ധജല പൈപ്പ് പൊട്ടിയതാണ് ഏറെ ദുരിതമായത്. ഒരു മാസം മുൻപ് വീണ്ടും അറ്റകുറ്റപ്പണി നടത്തിയ റോഡ് തകർന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നും പുതിയ പൈപ്പ് സ്ഥാപിക്കുമെന്നും ജല അതോറിറ്റി അധികൃതർ അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com