ADVERTISEMENT

തിരൂരങ്ങാടി ∙ കനാൽ നന്നാക്കിയില്ല, ആവശ്യത്തിന് വെള്ളം ലഭിക്കാതെ കർഷകർ. തിരൂരങ്ങാടി നഗരസഭയിലും നന്നമ്പ്ര പഞ്ചായത്തിലും വ്യാപിച്ചു കിടക്കുന്ന പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാലാണ് കരാറെടുത്തയാൾ ഇതുവരെയും നന്നാക്കാത്തത്. വെഞ്ചാലി, കരിപറമ്പ്, സികെ നഗർ, ചെറുമുക്ക്, കൊടിഞ്ഞി, പാടശേഖരങ്ങളിലെ ഹെക്ടർ കണക്കിന് നെൽകൃഷിയിലേക്ക് വെള്ളമെത്തിക്കുന്നത് കനാൽ വഴിയാണ്. ചോർപ്പെട്ടി പമ്പ് ഹൗസിൽ നിന്നാണ് കനാൽ വഴി കിലോമീറ്ററുകളോളം ദൂരത്തിൽ വെള്ളമെത്തിക്കുന്നത്. 

എല്ലാ വർഷവും കൃഷിയിറക്കുന്നതിന് മുൻപ് കനാൽ നന്നാക്കാറുണ്ട്. കാടു വെട്ടിത്തെളിക്കുക, കനാലിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യുക ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് മുൻകൂട്ടി ചെയ്യുക. പുഞ്ച കൃഷി മാത്രം നടക്കുന്നതായതിനാൽ വർഷത്തിലൊരിക്കൽ മാത്രമാണ് കൃഷി നടക്കുക. ഇതിനാൽ കനാലിൽ നിറയെ കാടുകളും മണ്ണും നിറയാറുണ്ട്. കൃഷി ആരംഭിക്കുന്നതിന് മുൻപ് തന്നെ ജലസേചന വകുപ്പ് ഇത് നന്നാക്കാൻ കരാർ നൽകും.

ഇത്തരത്തിൽ ഈ വർഷവും കരാർ നൽകിയതായാണ് അറിയുന്നത്. കാട് വെട്ടിത്തെളിച്ചതല്ലാതെ മറ്റു പ്രവൃത്തികളൊന്നും നടത്തിയില്ലെന്ന് കർഷകർ പറഞ്ഞു. പല സ്ഥലത്തും ഞാറ് നടൽ പൂർത്തിയായി. എന്നാൽ കനാലിൽ മണ്ണ് നിറഞ്ഞതിനാൽ പല കൃഷി സ്ഥലങ്ങളിലേക്കും വെള്ളമെത്തുന്നില്ല. ചില ഭാഗങ്ങളിൽ കർഷകർ സ്വന്തം ചെലവിൽ നന്നാക്കിയാണ് വെള്ളമെത്തിക്കുന്നത്. ഇതിന് പരിഹാരം കാണണമെന്നാണ് കർഷകർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com