ADVERTISEMENT

പെരിന്തൽമണ്ണ ∙ 61 ഗ്രാം എംഡിഎംഎയുമായി 2 പേർ പൊലീസിന്റെ പിടിയിലായി. കുറ്റിപ്പുറം പേരശന്നൂർ സ്വദേശി കൈപ്പള്ളി മുബഷീർ (26), നിലമ്പൂർ ചക്കാലക്കുത്ത് സ്വദേശി ശ്രീമേഷ് (29) എന്നിവരെയാണ് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലയുള്ള എംഡിഎംഎയുമായി സിഐ സി.അലവിയും സംഘവും അറസ്‌റ്റ് ചെയ്‌തത്.

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമരുന്ന് സംഘം ആഡംബര ബൈക്കുകളിൽ വലിയ തോതിൽ എംഡിഎംഎ സംസ്ഥാനത്തേക്ക് കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.ജില്ലയിലെ ചിലർ ഇതിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ, സിഐ സി.അലവി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ ചിലരെക്കുറിച്ച് സൂചന ലഭിച്ചു.

കിട്ടിയ വിവരങ്ങൾവച്ച് ടൗണിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് സംഘം പിടിയിലായത്.മുൻപ് പല തവണ ലഹരി മരുന്ന് കടത്തിയതായും വൻ ലാഭം ലക്ഷ്യം വച്ചാണ് കച്ചവടത്തിലേക്ക് ഇറങ്ങിയതെന്നും പ്രതികൾ പൊലീസിനോ‌ട് പറഞ്ഞു. എസ്‌ഐ യാസിർ, എഎസ്ഐ ബൈജു, ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com