ADVERTISEMENT

നിലമ്പൂർ∙ വനഭൂമിയിൽ കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിക്കുമ്പോഴാണ് കെട്ടിടം ഉണ്ടാക്കാനെന്ന പേരിൽ വനഭൂമിയിൽ മരങ്ങൾ മുറിക്കുന്നതെന്ന് പരാതി. ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമായ 2 സംഭവങ്ങളും നിലമ്പൂർ നോർത്ത് വനം ഡിവിഷനിലെ അരുവാക്കോട്ടാണ്. വനം വകുപ്പിനുകീഴിലെ സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസിന് വേണ്ടി 1984ൽ നിർമിച്ച ക്വാർട്ടേഴ്‌സുകളാണ് കാടുമൂടി നശിക്കുന്നത്. 

 എംഡിയുടെ ബംഗ്ലാവ് ഉൾപ്പെടെ എ,ബി,സി ടൈപ്പുകളിൽ 30 ക്വാർട്ടേഴ്‌സുകളുണ്ട്. 2 പതിറ്റാണ്ട് മുൻപ് കമ്പനി പൂട്ടിയത് മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. സാമൂഹിക വിരുദ്ധർ താവളമാക്കുകയും കൊലപാതകംവരെ നടത്തുകയും ചെയ്തിട്ടും  വനംവകുപ്പിന് കുലുക്കമില്ല. 

 പുനരുദ്ധരിച്ച് വനപാലകർക്ക് ക്വാർട്ടേഴ്‌സ്, ആർആർടി ഓഫിസ്, തുടങ്ങി വനം വകുപ്പിന്റെ തന്നെ ആവശ്യങ്ങൾക്ക് ഇവ ഉപയോഗിക്കാനാകും .

വനംവകുപ്പിലെ നാശോന്മുഖമായ ക്വാർട്ടേഴ്‌സുകൾക്ക് നേരെ എതിർവശത്താണ് ആർആർടി സമുച്ചയം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസ് എന്നിവയ്ക്ക്  കെട്ടിടനിർമാണത്തിനുവേണ്ടിയാണ് മരങ്ങൾ മുറിക്കുന്നത്. 4 കോടി രൂപയുടേതാണ് പദ്ധതി. പ്രിൻസിപ്പൽ സിസിഎഫ് നേരിട്ട് പരിശോധിച്ചാണ് സ്ഥലം നിർണയിച്ചതെന്ന് ഡിഎഫ്ഒ ടി.അശ്വിൻ കുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com